
അര്‍ജുൻ അശോകൻ നായകനായി വന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. അര്‍ജുന്‍ അശോകന്‍, അപര്‍ണദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല എന്ന ചിത്രം ടെലിവിഷനിലേക്ക് എത്തുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് 2024 നവംബര്‍ 15 ന് ആയിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റിലൂടെ മെയ് 11 ഞായറാഴ്‍ച വൈകുന്നേരം നാല് മണിക്കാണ് ടെലിവിഷനില്‍ പ്രീമിയര്‍ ചെയ്യുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിഷ്ണു വിനയ് സിനിമയൊരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ മാളവിക മനോജ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാര പിള്ള തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ആനന്ദ് ശ്രീബാലയായി അർജ്ജുൻ അശോകൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ ദാസ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം വിഷ്ണു നാരായണൻ, ചിത്രസംയോജനം കിരൺ ദാസ്, സംഗീതം രഞ്ജിൻ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ടീസർ കട്ട് അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ് ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ ഓൾഡ് മോങ്ക്സ്, സ്റ്റിൽസ് ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ