'മരക്കാറി'ന് ശേഷം അര്‍ജുന്‍ വീണ്ടും മലയാളത്തില്‍; 'വിരുന്ന്' തിയറ്ററുകളിലേക്ക്

Published : Aug 22, 2024, 12:54 PM IST
'മരക്കാറി'ന് ശേഷം അര്‍ജുന്‍ വീണ്ടും മലയാളത്തില്‍; 'വിരുന്ന്' തിയറ്ററുകളിലേക്ക്

Synopsis

ഇൻവസ്റ്റികേഷൻ ത്രില്ലർ ജോണറില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്.

രക്കാർ അബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം നടൻ അർജുൻ മലയാളത്തിൽ അഭിനയിക്കുന്ന വിരുന്ന് ഉടൻ തിയറ്ററുകളിലേക്ക്. ചിത്രം ഓസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. 

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 

ഇൻവസ്റ്റികേഷൻ ത്രില്ലർ ജോണറില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. വന്ദേമാതരം, ജാക് ഡാനിയൽ എന്നീ മലയാള ചിത്രങ്ങളിലും അർജുൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. 

'നിനക്ക് ഫോട്ടോ വേണ്ടേ'ന്ന് മമ്മൂട്ടി, 'സുവർണ്ണാവസരത്തിലേക്ക് കുതിച്ച്' കുഞ്ഞാറ്റ; ആ സെൽഫി കഥ ഇങ്ങനെ

രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്. സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി. ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ- എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ- അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ഗാനരചന- റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, കെ.ജെ വിനയൻ, കോ- ഡയറക്ടർ- എ.യു.വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്- ഡി ടി എം, സൂപ്പർവിഷൻ- ലവകുശ ആക്ഷൻ- ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഓ- പി.ശിവപ്രസാദ് ,സ്റ്റിൽസ്ശ്രീജിത്ത്‌ ചെട്ടിപ്പടി,ഡിസൈൻ- ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌
തന്റെ വീടാണ് വിജയ് എന്ന് തൃഷ; തനിക്കവൾ രാജകുമാരിയെപ്പോലെയാണെന്ന് വിജയ്; ചർച്ചയായി ഇരുവരുടെയും പഴയ വാക്കുകൾ