Asianet News MalayalamAsianet News Malayalam

'നിനക്ക് ഫോട്ടോ വേണ്ടേ'ന്ന് മമ്മൂട്ടി, 'സുവർണ്ണാവസരത്തിലേക്ക് കുതിച്ച്' കുഞ്ഞാറ്റ; ആ സെൽഫി കഥ ഇങ്ങനെ

ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

actress urvashi daughter thejalakshmi share selfie photo with mammootty
Author
First Published Aug 22, 2024, 11:52 AM IST | Last Updated Aug 22, 2024, 11:53 AM IST

ലയാളികൾക്ക് ഏറെ സുപരിചിതയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. ഉർവശിയുടെയും മുൻ ഭർത്താവും നടനുമായ മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇഷ്ടം ഏറെയുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ താരപുത്രി പങ്കുവച്ചൊരു സെൽഫിയും അതിന് പിന്നിലെ കഥയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 

മമ്മൂട്ടിയ്ക്ക് ഒപ്പമുള്ളതാണ് സെൽഫി. "ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാർഡ് നിശയിൽ പങ്കെടുക്കുന്ന ആവേശത്തിൽ ആയിരുന്നു ഞാൻ. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അടുത്തായിരുന്നു ഞാൻ ഇരുന്നത്. ആവേശകവും എന്നാൽ ഞെട്ടിപ്പിക്കുന്നതുമായ ഒരു നിമിഷമായിരുന്നു അത്. നിരവധി പേർ അദ്ദേഹത്തിന് അടുത്തേക്ക് ഫോട്ടോ എടുക്കാൻ വന്നുകൊണ്ടിരുന്നുണ്ട്. ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കണോ എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ മമ്മൂക്ക തന്നെ എൻ്റെ നേരെ തിരിഞ്ഞ് ചോദിച്ചു "നിനക്ക് ഫോട്ടോ വേണ്ടേ?" തീർച്ചയായും! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ ആ സുവർണ്ണാവസരത്തിലേക്ക് കുതിക്കുക ആയിരുന്നു. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു. എനിക്ക് ഒരുങ്ങാനൊന്നും സമയം കിട്ടിയില്ല. അൽപ്പം ഫണ്ണിയായി തോന്നിയാലും ഇത് എല്ലായ്പ്പോഴും എൻ്റെ ഏറ്റവും അമൂല്യമായ ചിത്രമായി നിലനിൽക്കും. അതാണ് മമ്മൂക്ക. സ്വപ്നം, മനുഷ്യൻ, ഇതിഹാസം,"എന്നാണ്  ഫോട്ടോയ്ക്ക് ഒപ്പം കുഞ്ഞാറ്റ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by तेजा🪬 (@mkt_999)

അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ അറബിക് വെർഷൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബസൂക്കയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 

'ഹേമ കമ്മിറ്റി റിപ്പോർട്ട് കാർപ്പെറ്റ് ബോംബിംഗ്, പേരുകൾ പുറത്തുവിടണം, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios