
ചണ്ഡീഗഡ്: ബോളിവുഡ് നടിയും ലോക്സഭയിലെ ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്‍റെ ചിത്രം എമര്‍ജന്‍സി അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ പഞ്ചാബിൽ ഇതിനെതിരെ വിവാദം ഉയരുകയാണ്.
സിനിമയിൽ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) രംഗത്ത് എത്തി. പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദൾ (എസ്എഡി) ചിത്രത്തിൻ്റെ റിലീസിനെ എതിർക്കുകയും. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി മാൻ ഭഗവന്തിനോട് ആവശ്യപ്പെടുകയും ചെയ്തു.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഓഗസ്റ്റ് 14 ന് പുറത്തിറങ്ങിയിരുന്നു. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ഇപ്പോൾ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയായ കങ്കണയാണ് ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്. അവരുടെ കമ്പനിയായ മണികർണിക ഫിലിംസ് ചിത്രത്തിൻ്റെ നിർമ്മാതാക്കളാണ്. ചിത്രം സംവിധാനം ചെയ്തതും കങ്കണയാണ്.
ട്രെയിലറിൽ കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജർനൈൽ സിംഗ് ഭിന്ദ്രൻവാലെ പ്രത്യേക സിഖ് സംസ്ഥാനത്തിന് പകരം കോൺഗ്രസ് പാർട്ടിക്ക് വോട്ട് നൽകുമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നത് കാണിച്ചിരുന്നു. ഇതാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഈ വർഷം ഫരീദ്‌കോട്ടിൽ നിന്ന് സ്വതന്ത്ര എംപിയായി തിരഞ്ഞെടുക്കപ്പെട്ട സിഖ് നേതാവ് സരബ്ജിത് സിംഗ് ഖൽസയാണ് ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിനെതിരെ ആദ്യം എതിർപ്പുമായി രംഗത്ത് എത്തിയത്.
എമര്‍ജന്‍സി എന്ന ചിത്രം സിഖുകാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും. അത്തരം ചിത്രീകരണങ്ങൾ പഞ്ചാബിലെ സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ഖൽസ തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തിങ്കളാഴ്ച പറഞ്ഞു.
ആരാധികയുടെ സ്പർശനത്തിൽ പ്രകോപിതയായി ഹേമമാലിനി; വീഡിയോ വൈറൽ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ