ബജറ്റ് 18 കോടി, നേടിയ കളക്ഷൻ ഇരട്ടിയിലധികം, തെന്നിന്ത്യയെ ഞെട്ടിച്ച് ബ്ലാസ്റ്റ്

Published : Jun 05, 2026, 09:43 AM IST
Arjun Sarja

Synopsis

തെന്നിന്ത്യയെ ഞെട്ടിക്കുന്ന കളക്ഷനുമായി ബ്ലാസ്റ്റ്.

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 37 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 30 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം ഏഴ് കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു. വെറും 18 കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്.

അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്‍ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്നെങ്കിലും എന്നെ നെഗറ്റീവ് പറയാതെ വെറുതെ വിടൂ, മനസ്സ് തളർന്നുപോയി..'; സുധിയുടെ ചരമവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് രേണു സുധി
'ബില്ല് കൊടുക്കാൻ കാശില്ലാത്തത് കൊണ്ട് ലോഡ്ജുകാർ വിട്ടില്ല, പണയം കിടന്നത് 20 ദിവസം..'; തുറന്നുപറഞ്ഞ് നന്ദു പുതുവാൾ