'ഇന്നെങ്കിലും എന്നെ നെഗറ്റീവ് പറയാതെ വെറുതെ വിടൂ, മനസ്സ് തളർന്നുപോയി..'; സുധിയുടെ ചരമവാർഷികത്തിൽ പോസ്റ്റ് പങ്കുവച്ച് രേണു സുധി

Published : Jun 05, 2026, 08:27 AM IST
Renu Sudhi

Synopsis

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു, അദ്ദേഹത്തിന്റെ ചരമദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു. Renu Sudhi shares emotional note on death anniversary of Actor Kollam Sudhi

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് രേണു സുധി. കലാകാരൻ കൊല്ലം സുധിയുടെ മരണശേഷം ബിഗ് ബോസിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ രേണു സമൂഹമാധ്യമങ്ങളിലും സജീവമാണ്. കൊല്ലം സുധിയുടെ മരണശേഷം അതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് പിന്നീടും നടന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണയിരുന്നു ഭർത്താവ് മരണപ്പെട്ടിട്ടും ആ മരണത്തെ വിറ്റാണ് രേണു ജീവിക്കുന്നതെന്ന അധിക്ഷേപം. ഇത്തരം അധിക്ഷേപങ്ങളും ഒന്നും തന്നെ തളർത്താൻ കഴിയില്ലെന്ന നിലപാടിലാണ് രേണു എപ്പോഴും മുന്നോട്ട് പോവാറുള്ളത്. 2023 ജൂൺ 5 നായിരുന്നു കൊല്ലം സുധി അപകടത്തിൽ മരണപ്പെട്ടത്. അതിനിടെ കഴിഞ്ഞ വർഷം സുധിയുടെ ചരമ വർഷം മാറി പറഞ്ഞതുമായി ബന്ധപ്പെട്ട് രേണു വിമർശനം നേരിട്ടിരുന്നു.

ഇപ്പോഴിതാ കൊല്ലം സുധിയുടെ ചരമദിനത്തിൽ സോഷ്യൽ മീഡിയയിൽ രേണു പങ്കുവച്ച പോസ്റ്റാണ് ചർച്ചയാവുന്നത്. ഇന്നെങ്കിലും തന്നെ നെഗറ്റിവ് പറയാതെ വെറുതെ വിടണമെന്നും മനസ് തളർന്നപ്പോയെന്നും സുധിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രേണു കുറിച്ചു. "മൂന്ന് വർഷം, ഒന്നും പറയാനില്ല. ഒറ്റപ്പെടലിന്റെ, കുറ്റപ്പെടുത്തലിന്റെ മൂന്ന് വർഷം. ഹൃദയം മുറുകുന്ന വേദനയാൽ ഓർക്കാൻ ഇഷ്ടപ്പെടാതെ ദിവസം. ഇന്നെങ്കിലും എന്നെ നെഗറ്റിവ് പറയാതെ വെറുതെ വിടൂ, മനസ് തളർന്ന് പോയി."

അതേസമയം തനിക്ക് കാൻസർ ആണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത് കണ്ട് കിച്ചു തന്നെ വിളിച്ചില്ലെന്നും രേണു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. "കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. വ്ലോ​ഗ് എടുക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞാൽ തെറ്റാകും. കുട്ടിയെ കാണാൻ വേണ്ടി വന്നപ്പോൾ അവൻ വ്ലോ​ഗ് എടുത്തു. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായിയെന്ന്." രേണു പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബില്ല് കൊടുക്കാൻ കാശില്ലാത്തത് കൊണ്ട് ലോഡ്ജുകാർ വിട്ടില്ല, പണയം കിടന്നത് 20 ദിവസം..'; തുറന്നുപറഞ്ഞ് നന്ദു പുതുവാൾ
'അന്ന് മഹാനടൻ കൊടുത്തത് 25 രൂപ', ജയറാമിന് എതിരായ കമന്റിനെ കുറിച്ച് ശാലു പേയാട്, പിന്നാലെ വിമർശനം