'ആരോ നീ'... സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി 'മഴമീനുകൾ' ഹ്രസ്വചിത്രത്തിലെ ഗാനം

Published : Mar 27, 2026, 09:12 PM IST
song

Synopsis

സൂരജ് സന്തോഷ് പാടിയ 'ആരോ നീ' എന്ന ഗാനം 'മഴമീനുകൾ' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടുന്നു. ഒരു പ്രണയയാത്രയിൽ നായകൻ കാണുന്ന സ്വപ്നമാണ് ശ്രീഹരി ഗാഥ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രതികരണം നേടുന്ന ഈ ഹ്രസ്വചിത്രം ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

സൂരജ് സന്തോഷ്‌ പാടിയ പുതിയ ഗാനം ' ആരോ നീ ' സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സിനിമ ഫിർദൗസ് അവതരിപ്പിക്കുന്ന ' മഴമീനുകൾ ' എന്ന ഹ്രസ്വചിത്രത്തിലേതാണ് ഈ ഗാനം. ഗാനത്തിന് സംഗീതം നൽകിയത് ആദി മൻവിനും, വരികളെഴുതിയത് ആർദ്ര വി. എസ്സും ആണ്. കൊൽക്കത്തയിൽ നിന്നും കേരളത്തിലേക്ക് പോകുന്ന കമിതാക്കളുടെ യാത്രയിലാണ് മഴമീനുകൾ എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. നായകന്റെയും നായികയുടെയും സംഭാഷണത്തിന് ശേഷം നായകന്റെ സ്വപ്നത്തിലേക്ക് ഈ ചിത്രം ആളുകളെ കൊണ്ടുപോകുന്നു. തന്റെ കുട്ടിക്കാലം തൊട്ടേ പ്രണയിനി കൂടെയുണ്ടായിരുന്നെങ്കിൽ എന്ന നായകന്റെ ആഗ്രഹമാണ് ചിത്രം പങ്കുവെക്കുന്നത്. ആരോ നീ എന്ന ഗാനം ഈ സ്വപ്നത്തെ കൂടുതൽ ഭംഗിയുള്ളതും ആസ്വാദ്യകാരവുമാക്കുന്നു.

പാട്ടിനോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഭംഗിയുള്ള ദൃശ്യങ്ങളും കഥ പറച്ചിലും മഴമീനുകളെ ഒരു നല്ല അനുഭവമാക്കുന്നു. സിനിമ ഫിർദൗസ് എന്ന പുതിയ ഫിലിം കളക്റ്റീവും ശ്രീജിത്ത്‌ നടേശനും ഒരുമിച്ച് നിർമിച്ച ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് ശ്രീഹരി ഗാഥയാണ്. ഛായാഗ്രഹണം രഞ്ജു കൃഷ്ണൻ. അഭിനയിച്ചത് അഭിലാഷ് നന്ദകുമാർ, ശ്രീലക്ഷ്മി ശ്രീകുമാർ. കുട്ടികളുടെ ഭാഗങ്ങൾ അഭിനയിച്ചത് എയ്മി ജൂൺ, അചുൽ തേജ. സിനിമ താരങ്ങൾ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന മഴമീനുകൾ എന്ന ഹ്രസ്വചിത്രം ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.   

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

37 വര്‍ഷത്തിന് ശേഷം ആ അപൂര്‍വ്വത; 'തുടരു'മിന് ശേഷവും കാസ്റ്റിംഗില്‍ കൗതുകങ്ങളുമായി തരുണ്‍ മൂര്‍ത്തി
സൈജു കുറുപ്പ്, അനുശ്രീ, ജോമോന്‍ ജ്യോതിര്‍ കേന്ദ്രകഥാപാത്രങ്ങള്‍; 'പ്രേംപാറ്റ' തുടങ്ങി