'സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി', ആശംസകള്‍ക്ക് മറുപടി പറഞ്ഞ് അനുശ്രീ

Web Desk   | Asianet News
Published : Oct 25, 2021, 10:37 PM IST
'സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി', ആശംസകള്‍ക്ക്  മറുപടി പറഞ്ഞ് അനുശ്രീ

Synopsis

ദെസ്വിൻ പ്രേമിന്റെ സംവിധാനത്തിലുള്ള ചിത്രം 'താര'യിലാണ് അനുശ്രീ ഇപോള്‍ അഭിനയിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ (Anusree). കാമ്പുള്ള കഥാപാത്രങ്ങളും വേറിട്ട ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപോഴിതാ തന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

എല്ലാവരോടും ഒരുപാട് നന്ദി. എന്നെ ഒരുപാട് സ്‍നേഹിക്കുന്നതിനും , ഒരു വിളിപ്പാട് അകലെ ഓടിവരാൻ നിങ്ങൾ ഉണ്ട് എന്ന് ഓരോ നിമിഷവും ഓർമിപ്പിക്കുന്നതിനും. തരുന്ന കരുതലിനും പ്രാർഥനക്കും. ഒരുപാട് ഒരുപാട് നന്ദിയെന്ന് അനുശ്രീ എഴുതിയിരിക്കുന്നു. താര എന്ന പുതിയ ചിത്രത്തിലാണ് അനുശ്രീ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

താര എന്ന തന്റെ ചിത്രത്തിന്റെ ഫോട്ടോ അടുത്തിടെ അനുശ്രീ തന്നെ ഷെയര്‍ ചെയ്‍തിരുന്നു.

ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ പ്രദര്‍ശനത്തിനെത്തിയ ത്രില്ലർ ചിത്രം 'തൊടുപ്പി'യിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ദെസ്വിൻ പ്രേം. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായിഅനുശ്രീയും 'ശിവ'യായി സനല്‍ അമനും വേഷമിടുന്നു. ബിനീഷ് പുതുപ്പണം ആണ് ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നത്. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ, സംഗീതം വിഷ്‍ണു വി ദിവാകരൻ. എഡിറ്റിംഗ് വിനയൻ എം ജെ, വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്. പിആർഒ പ്രതീഷ് ശേഖർ.

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍