'തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു; ഉല്ലസിക്കുന്ന വീഡിയോയുമായി അനുശ്രീ

Web Desk   | Asianet News
Published : Jul 14, 2021, 09:20 AM IST
'തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു; ഉല്ലസിക്കുന്ന വീഡിയോയുമായി അനുശ്രീ

Synopsis

സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉല്ലസിക്കുന്നതിന്റെ വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. കുട്ടിത്തത്തോടെ പാട്ടുപാടുന്ന അനുശ്രീയെയും വീഡിയോയില്‍ കാണാം. തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്നാണ് അനുശ്രീ പാടുന്നത്. മേയ്‍ക്കപ്പ് ആര്‍ടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിൻ എന്നിവരാണ് അനുശ്രീക്കൊപ്പം വീഡിയോയിലുള്ളത്.

അടുത്തിടെ മിസ് യു എന്ന് എഴുതി സജിത്ത്- സുജിത്ത് സഹോദരൻമാരുടെ ഫോട്ടോ അനുശ്രീ ഷെയര്‍ ചെയ്‍തിരുന്നു.

കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം മൂന്നാറിലേക്ക് വിനോദ യാത്ര പോയതിന്റെ വിശേഷവും അനുശ്രീ പങ്കുവെച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പാര്‍ട്ടി ലേദാ പുഷ്‍പ'? തെലുങ്കില്‍ ഫഹദിന് ഇത്രയും ഫാന്‍സോ! ഹൈദരാബാദ് ഷൂട്ടിനിടെ തിക്കിത്തിരക്കി ആരാധകര്‍: വീഡിയോ
'ആര്‍ക്കാണ് കൂടുതല്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത് എന്നതാണ് മത്സരം, അനങ്ങാതെ നിന്ന് പാടാനാവില്ല'; സൈബർ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്