'സ്വപ്‍നം യാഥാര്‍ഥ്യമായി', വീഡിയോ പങ്കുവെച്ച് ഫര്‍ഹാൻ അക്തര്‍

By Web TeamFirst Published Jul 13, 2021, 11:10 PM IST
Highlights

സ്വപ്‍നം യാഥാര്‍ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് ഫര്‍ഹാൻ അക്തര്‍.

ഫറാൻ അക്തര്‍ നായകനാകുന്ന പുതിയ സിനിമയാണ് തൂഫാൻ. സ്‍പോര്‍ട്‍സ് കാറ്റഗറിയില്‍ പെട്ട സിനിമയാണ് ഇത്. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഫറാൻ അക്തര്‍.

ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിലെ ബില്‍ബോര്‍ഡ്‍സില്‍ തന്റെ സിനിമയുടെയും പരസ്യം പ്രദര്‍ശിപ്പിക്കുന്നതാണ് ഫര്‍ഹാൻ അക്തറിന്റെ സന്തോഷത്തിന്റെ കാരണം. ആദ്യമായി ടൈംസ് സ്ക്വയറില്‍ പോയത് ഓര്‍ക്കുന്നു. അവിടെ സിനിമയുടെയും പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇപ്പോള്‍ ആ സ്വപ്‍നം യാഥാര്‍ഥ്യമായെന്നും ഫര്‍ഹാൻ പറയുന്നു.  ടൈം സ്ക്വയറിലെ ബില്‍ബോര്‍ഡ്‍സില്‍ തന്റെ സിനിമയുടെ പരസ്യം കാണിക്കുന്നതിന്റെ വീഡിയോയും ഫര്‍ഹാൻ പങ്കുവെച്ചിരിക്കുന്നു.

സിനിമ കാണണമെന്ന് യുഎസിലെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു ഫര്‍ഹാൻ അക്തര്‍.

രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!