
കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലയേറ്റ പാലക്കാട് സ്വദേശി വിസ്‍മയയ്ക്ക് അഭിനന്ദനവുമായി മോഹൻലാല്‍. നിരന്തര പ്രയത്‍നത്തിനും നിശ്ചയദാര്‍ഢ്യത്തിനുമൊടുവിലാണ് വിസ്‍മയ കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലേയെറ്റിരിക്കുന്നത് എന്ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായ മോഹൻലാല്‍ പറഞ്ഞു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മൂന്നുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായി കേരളത്തില്‍ നിന്ന് കരസേനാ ഓഫീസറായി ചുമതലയേല്‍ക്കുന്ന വിസ്മയയെ പരിചയപ്പെടൂ. വിസ്മയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കരസേനയില്‍ ചേരുക എന്നത് വലിയ സ്വപ്‍നങ്ങളിലൊന്നായിരുന്നു. പക്ഷേ അവളുടെ സാചര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. എന്നിട്ടും മകളുടെ വഴിയില്‍ താങ്ങായി അച്ഛന്‍ നിന്നു. മൂന്നുവര്‍ഷക്കാലത്തെ നിരന്തരപ്രയത്‌നത്തിനും നിശ്ചയദാര്‍ഢ്യത്തിനുമൊടുവില്‍ ഇന്ത്യന്‍ കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലയേറ്റിരിക്കുകയാണ് വിസ്മയ. ഇത്തരത്തിലുള്ള ധീരതയുടെയും ലക്ഷ്യബോധത്തിന്റെയും നിരവധി കഥകള്‍ നമുക്കു ചുറ്റുമുണ്ടാവും. ഈ ശോഭയുള്ള ചെറുപ്പക്കാര്‍ ഇന്ത്യയുടെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയുമാകട്ടെ.
വിസ്‍മയയ്ക്കും അവളെയോര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍ക്കും താമസിക്കുന്ന കോട്ടപ്പുറം എന്ന സ്ഥലത്തിനും ഹൃദയം?ഗമമായ ആശംസകള്‍. തന്റെ പാത പിന്തുടരാന്‍ ഒരുപാടു പെണ്‍കുട്ടികളെ വിസ്‍മയ പ്രചോദിപ്പിച്ചുവെന്ന് അറിഞ്ഞില്‍ ഏറെ സന്തോഷം. തീര്‍ച്ചയായും അവള്‍ ഒരുപാടുപേരെ പ്രചോദിപ്പിക്കും. ജയ്ഹിന്ദ്.
കരിമ്പുഴ പെറ്റവീട്ടില്‍ എ വിസ്‍മയ സുന്ദറാണ് ലഫ്റ്റനന്റായി ചുമതലയേറ്റത്. ഡാര്‍ജിലിങ് ബള്‍ദോഗ്രാം ബേസ് ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസറായാണ് വിസ്മയ സ്ഥാനമേറ്റത്. കോട്ടപ്പുറം തിരുവളയനാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ വെളിച്ചപ്പാട് ഗോവിന്ദകുമാറിന്റെയും മായയുടെയും മകളാണ്. വിവേക് അനിയനാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ