
ധനുഷ് നായകനാകുന്ന 'ക്യാപ്റ്റൻ മില്ലെറെ'ന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം. അരുണ്‍ മതേശ്വരന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ക്യാപ്റ്റൻ മില്ലെ'ര്‍ റിലീസാകാനിരിക്കേ പുതിയ ചിത്രവും അരുണ്‍ മതേശ്വരന്റെയും ധനുഷിന്റേയുമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിന്റെ നിര്‍മാതാവും നായകനും ധനുഷാണ്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റൻ മില്ലെര്‍' ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എവിടെയാണ് ധനുഷ് ചിത്രം ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരൻ പുറത്തുവിട്ടിട്ടില്ല.
ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്‍ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്തയാണ് ചിത്രത്തിലെ നായിക. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൻ ഹിറ്റായ ചിത്രം 'വാത്തി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ യുവരാജാണ്.
സെല്‍വരാഘവനറെ സംവിധാനത്തിനുള്ള ചിത്രമാണ് 'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി 'വാത്തി'ക്ക് മുമ്പ് റിലീസ് ചെയ്‍തത്. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക