തിരിച്ചടി നേരിട്ട് ബാലയുടെ വണങ്കാൻ, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Jan 17, 2025, 10:21 PM IST
തിരിച്ചടി നേരിട്ട് ബാലയുടെ വണങ്കാൻ, കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

അരുണ്‍ വിജയ്‍യാണ് ചിത്രത്തില്‍ നായകനായത്.

തമിഴകത്തിന്റെ സൂര്യ നായകനായി പ്രഖ്യാപിച്ച ചിത്രമാണ് വണങ്കാൻ. സംവിധാനം നിര്‍വഹിക്കുന്നത് ബാലയും ആയിരുന്നു. എന്നാല്‍ സൂര്യ പിന്നീട് പിൻമാറി. ഒടുവില്‍ അരുണ്‍ വിജയ്‍ നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ തകരുന്നതാണ് കാണുന്നത്.

വെറും 90 ലക്ഷം മാത്രമാണ് ആദ്യ ദിനം നേടാനായത്.  ശനിയാഴ്‍ച വണങ്കാൻ ഏകദേശം 1.17 കോടി നേടിയിട്ടുണ്ട്. ഞായറാഴ്‍ച വണങ്കാന് ഏകദേശം ഒരു കോടിയോളം മാത്രമേ നേടാനായുള്ളൂവെന്നത് തകര്‍ച്ചയുടെ സൂചനയാണ്. ആകെ നേടാനായത് ഏകദേശം ആറ് കോടിയോളവും ആണ്.

'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാലയാണ് വെളിപ്പെടുത്തിയിരുന്നത് കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. 'വണങ്കാൻ' എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു. ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.

അരുണ്‍ വിജയ്‍യുടെ നായികയായി ചിത്രത്തില്‍ ഒടുവില്‍ എത്തിയത് റിദ്ധയാണ്. അരുണ്‍ വിജയ് നായകനായി വന്ന ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ. കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും ഉണ്ടായിരുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.

Read More: വിദേശത്ത് മെച്ചമുണ്ടോ?, ഗെയിം ചേഞ്ചറുടെ കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ