
വരാനിരിക്കുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് കാത്തിരിപ്പ് ഉയര്‍ത്തുന്ന പല ഘടകങ്ങളുണ്ട്. അതില്‍ അഭിനയിക്കുന്ന താരങ്ങളും സംവിധായകര്‍ ആരൊക്കെയെന്നതും തുടങ്ങി പല കാര്യങ്ങള്‍. വന്‍ ജനപ്രീതി നേടിയ ചിത്രങ്ങളുടെ സീക്വലുകള്‍ ആണെങ്കില്‍ സ്വാഭാവികമായും ഉയരുന്ന കൗതുകവുമുണ്ട്. സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഈ വര്‍ഷത്തെ റിലീസുകളുടെ കൂട്ടത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു കൗതുകമുണ്ട്. 94 ചിത്രങ്ങളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രമാണ് ഇടംപിടിച്ചിരിക്കുന്നത് എന്നതാണ് അത്.
എന്നാല്‍ ലിസ്റ്റില്‍ ഏറെ മുന്നിലുമാണ് ഈ ചിത്രം. മറ്റൊന്നുമല്ല ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് ആ ചിത്രം. 94 ചിത്രങ്ങളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ചിരിക്കുന്ന ഒരേയൊരു ചിത്രവും ഇതാണ്. പട്ടികയില്‍ 9-ാം സ്ഥാനത്താണ് എമ്പുരാന്‍. സൂര്യ ചിത്രം റെട്രോ (12-ാം സ്ഥാനം), കമല്‍ ഹാസന്‍- മണി രത്നം ടീമിന്‍റെ തഗ് ലൈഫ് (13), അജിത്ത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി (18), സലാര്‍ 2 (19) എന്നിവയേക്കാളൊക്കെ മുന്‍പിലാണ് എമ്പുരാന്‍ എന്നതും കൗതുകമാണ്. ഒന്നാം സ്ഥാനത്ത് കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്തറും മൂന്നാം സ്ഥാനത്ത് യഷ് ചിത്രം ടോക്സിക്കും.
അതേസമയം എമ്പുരാന്റെ റിലീസ് മാര്‍ച്ച് 27 ന് ആണ്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്