ആശാ ശരത്തിന് പിന്നാലെ മകളും അഭിനയ രം​ഗത്തേക്ക്; ഉത്തരയുടെ ആദ്യചിത്രം അമ്മയ്‌ക്കൊപ്പം

Web Desk   | Asianet News
Published : Nov 21, 2020, 10:25 AM ISTUpdated : Nov 21, 2020, 10:30 AM IST
ആശാ ശരത്തിന് പിന്നാലെ മകളും അഭിനയ രം​ഗത്തേക്ക്; ഉത്തരയുടെ ആദ്യചിത്രം അമ്മയ്‌ക്കൊപ്പം

Synopsis

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. 

ശാ ശരത്തിന് പിന്നാലെ മകൾ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക്. അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. 

ബെന്‍സി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്‌ഷന്റെ പത്താമത് ചിത്രമാണിത്. അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിന്നു. എഴുപുന്നയില്‍ നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍