സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇന്ന് 7 മണി മുതൽ; അതിഥികളായി മഞ്ജു വാര്യരും ഭാവനയും

Published : Mar 29, 2025, 05:34 PM IST
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇന്ന് 7 മണി മുതൽ; അതിഥികളായി മഞ്ജു വാര്യരും ഭാവനയും

Synopsis

സീസൺ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ സമ്മാനിച്ച സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഇന്നും നാളെയുമായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. മാർച്ച് 29, 30 ( ശനി, ഞായർ ) തീയതികളിൽ രാത്രി 7 മണിമുതലാണ് സംപ്രേക്ഷണം ചെയ്യുക. മലയാളികൾ ഏറെ കാത്തിരുന്ന സീസൺ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്.

മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീത സംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. 

അഭിഭാഷകനായി അക്ഷയ് കുമാര്‍, ഒപ്പം മാധവനും; കേസരി 2 ഏപ്രിൽ 18ന് തിയറ്ററുകളിൽ

അതേസമയം, സ്റ്റാർ സിംഗര്‍ സീസൺ 9ൽ അരവിന്ദ് ആണ് വിജയി ആയത്. അരവിന്ദ്, ശ്രീരാ​ഗ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരായിരുന്നു ഫൈനലിസ്റ്റുകൾ. ഒന്നാം സമ്മാനമായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷത്തിന് പുറമേ ഫൈനലില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ക്ക് 2 ലക്ഷം വച്ച് ലഭിച്ചിരുന്നു. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്'; കുറിപ്പുമായി അതിജീവിത
മേളക്കാലത്തിന് കൊടിയിറങ്ങുമ്പോൾ..| DAY 08| IFFK 2025