മൂന്ന് സീസണുകളിലെയും ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ച്; ഏഷ്യാനെറ്റില്‍ 'ബിഗ് ബി ധമാക്ക'

Published : Dec 12, 2021, 03:20 PM ISTUpdated : Dec 12, 2021, 03:50 PM IST
മൂന്ന് സീസണുകളിലെയും ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ച്; ഏഷ്യാനെറ്റില്‍ 'ബിഗ് ബി ധമാക്ക'

Synopsis

മണിക്കുട്ടനായിരുന്നു മൂന്നാം സീസണിലെ ടൈറ്റില്‍ വിജയി

മലയാളികള്‍ ഏറ്റെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം (Bigg Boss Malayalam). ഇതിനകം പൂര്‍ത്തിയായ മൂന്ന് സീസണുകളില്‍ നിന്നായി എഴുപതിലേറെ താരങ്ങള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മൂന്ന് സീസണുകളിലായി പ്രേക്ഷകര്‍ കണ്ട മത്സരാര്‍ഥികളെ ഒറ്റ വേദിയില്‍ അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് (Asianet). 'ബിഗ് ബി ധമാക്ക' (Big B Dhamaka) എന്നു പേരിട്ടിരിക്കുന്ന മെഗാ സ്റ്റേജ് ഇവന്‍റ് ഇന്നു വൈകിട്ട് 6:30 മുതല്‍ സംപ്രേഷണം ചെയ്യും.

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ, അരിസ്റ്റോ സുരേഷ്, അഥിതി റായ്, പാഷാണം ഷാജി, വീണ നായർ, മഞ്ജു പത്രോസ്, ഡോ. രജിത് കുമാർ, തെസ്നി ഖാൻ, രഘു, അലീന പടിക്കൽ, കിടിലം ഫിറോസ്, റിതു മന്ത്ര, ഡിംപല്‍ ഭാൽ, സജ്‍ , ഡെയ്‌ഞ്ചറസ് ഫിറോസ്, സായ് വിഷ്ണു, അഡോണി, നോബി മാര്‍ക്കോസ് , റംസാൻ മുഹമ്മദ് എന്നിവരാണ് ഒരേ വേദിയില്‍ ഒരുമിച്ച് എത്തുന്നത്. ഇവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പ്രോഗ്രാമിന്‍റെ മാറ്റ് കൂട്ടും. 

ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു