Kooman : ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകൻ, 'കൂമൻ' മോഷൻ പോസ്റ്റര്‍

Web Desk   | Asianet News
Published : Feb 02, 2022, 03:27 PM IST
Kooman : ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകൻ, 'കൂമൻ' മോഷൻ പോസ്റ്റര്‍

Synopsis

ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു.

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഇതാദ്യമായി ആസിഫ് അലി നായകനാകുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രം 'കൂമന്റെ' (Kooman) മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി അടക്കമുള്ളവര്‍ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ പേരുപോലെ തന്നെ പോസ്റ്ററും.

രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാല്‍ നായകനാകുന്ന ചിത്രം '12ത് മാന്റെ' തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് 'കൂമന്റേ'യും രചയിതാവ്.

ആല്‍വിൻ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈൻ ഡിക്സണ്‍ പൊടുത്താസ്. വിഷ്‍ണു ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'കൂമൻ' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് വി എസ് വിനായക്.

വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. ജീത്തു ജോസഫ് ചിത്രത്തിന്റെ ആര്‍ട്ട് രാജീവ് കൊല്ലം. പൊള്ളാച്ചി, മറയൂര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ