ഒടിടിയില്‍ നമ്പര്‍ വണ്ണാണ് ചിത്രം.
പ്രഭാസ് നായകനായി ഒടുവില്‍ വന്ന ചിത്രമാണ് ദ രാജാ സാബ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം കളക്ഷനില്‍ നിരാശപ്പെടുത്തിയിരുന്നു. ദ രാജാ സാബിന് 208.39 കോടി രൂപ മാത്രമാണ് ആഗോളതലത്തില്‍ നേടാനായത്. വലിയ നഷ്‍ടം ചിത്രം നേരിട്ടു. പാൻ ഇന്ത്യൻ സൂപ്പര്‍താരമായ പ്രഭാസിന്റെ ചിത്രമായിട്ടും കളക്ഷനില്‍ ഇടിവ് നേരിട്ടത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ജിയോ ഹോട്‍സ്റ്റാറില്‍ സ്‍ട്രീമിംഗ് തുടരുകയുമാണ്. ജിയോ ഹോട്‍സ്റ്റാറില്‍ ട്രെൻഡിംഗില്‍ നമ്പര്‍ വണാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇങ്ങനെ ഒരു കുതിപ്പുണ്ടായതില്‍ പ്രഭാസ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒടിടിയില്‍ നമ്പൻ വണ്ണാണെങ്കിലും പ്രഭാസ് ചിത്രത്തിന് ട്രോളുകള്‍ നേരിടേണ്ടിവരുന്നുണ്ട്.
ദ രാജാ സാബ് തെലുങ്കില്‍ മാത്രം 100 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കില്‍ നിന്ന് മാത്രം 120 കോടി രൂപയാണ് ദ രാജാ സാബ് നേടിയിരിക്കുന്നത്. എന്നാല്‍ ഹിന്ദിയില്‍ മോശം പ്രതികരണമാണ് ചിത്രം നേടുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 17.5 കോടി നേടാനേ ദ രാജാ സാബിന് കഴിഞ്ഞുള്ളൂ.
ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാര്‍ റിലീസിനുമുന്നേ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 160 കോടി രൂപയ്‍ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുപുറമേ തിയറ്ററിക്കല്‍ റൈറ്റ്സ് ഇനത്തില്‍ 180 കോടി രൂപയും ലഭിച്ചു.
മാരുതിയാണ് പ്രഭാസ് നായകനായ ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ്. ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.
