ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്നു, 'കിഷ്‍കിന്ധാ കാണ്ഡം' ആരംഭിച്ചു

Published : Jul 01, 2023, 06:58 PM IST
ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്നു, 'കിഷ്‍കിന്ധാ  കാണ്ഡം' ആരംഭിച്ചു

Synopsis

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിന് ആരംഭമായി.  

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'കിഷ്‍കിന്ധാ കാണ്ഡം'. അപര്‍ണ ബാലമുരളിയാണ് ആസിഫിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ദിൻജിത്ത് അയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'കിഷ്‍കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

തികച്ചും ലളിതമായ ചടങ്ങിൽ, നടൻമാരായ വിജയരാഘവനും അശോകനും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. 'കിഷ്‍കിന്ധാ കാണ്ഡം' എന്ന ആസിഫ് ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പു നൽകിയത് ദേവനാണ്. ആസിഫ് അലി, അപർണബാലമുരളി, പ്രമോദ് പപ്പൻ, രാമു എന്നിവരുടെ സാന്നിദ്ധ്യം ചടങ്ങിന്റെ മാറ്റുവർദ്ധിപ്പിച്ചു. 'കക്ഷി അമ്മിണിപ്പിള്ള'ക്കു ശേഷം ദിൻജിത്ത് സംവിധാനം ചെയ്യുന്നതാണ് ആസിഫ് നായകനാകുന്ന 'കിഷ്‍കിന്ധാ കാണ്ഡടമെന്ന പ്രത്യേകതയുണ്ട്.

ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്‍വിൽ എന്റർടൈൻമെന്റിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് 'കിഷ്‍കിന്ധാ കാണ്ഡം'. ആസിഫ് അലി, അപർണ്ണാ ബാലമുരളി, അശോകൻ,  വിജയരാഘവൻ, ജഗദീഷ്, മേജർ രവി, വൈഷ്‍ണവി രാജ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, എന്നിവർ ബാഹുൽ രമേശ് തിരക്കഥ എഴുതുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. എഡിറ്റിംഗ് സൂരജ് ഈ എസ്.

ആസിഫ് അലി നായകനാകുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍ രാജേഷ് മേനോൻ . ബാഹുൽ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും. കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ കാക്കാസ്റ്റോറീസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ബിജിത്ത് ധര്‍മ്മടം എന്നിവരാണ്.

Read More: മാരാര്‍ക്ക് നിലനില്‍ക്കാനായതിന്റെ കാരണം ചൂണ്ടിക്കാട്ടി സംവിധായകൻ ഒമര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'