ആസിഫ് അലിയെ ഒറ്റച്ചവിട്ടിന് താഴെയിട്ട് രജിഷ വിജയൻ, 'എല്ലാം ശരിയാകും' ടീസര്‍

Web Desk   | Asianet News
Published : Oct 04, 2021, 06:27 PM ISTUpdated : Oct 04, 2021, 06:34 PM IST
ആസിഫ് അലിയെ ഒറ്റച്ചവിട്ടിന് താഴെയിട്ട് രജിഷ വിജയൻ, 'എല്ലാം ശരിയാകും' ടീസര്‍

Synopsis

ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ആസിഫ് അലി (Asif Ali) നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും (Ellam Sariyakum). രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.

രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് ടീസര്‍ തരുന്നത്.  ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ആസിഫ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം.

ഷാരിസാണ് എല്ലാം ശരിയാകും ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചൻ ആണ് ആസിഫ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.സൗണ്ട് ഡിസൈൻ ആസിഫ് ചിത്രത്തിന് വേണ്ടി നിര്‍വഹിച്ചിരിക്കുന്നത് എം ആര്‍ രാജകൃഷ്‍ണനാണ്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ