2025-ലെ സിനിമകൾക്കായുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. 2025-ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക.

കോട്ടയം: 2025ലെ ചലച്ചിത്രങ്ങള്‍ക്കായുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. കേരളത്തില്‍ ഇതേ കാലയളവില്‍ തീയറ്ററുകളില്‍ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനും കൂടി അവാര്‍ഡുണ്ട്.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 5 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093.

ജനനായകന്‍ പൊങ്കലിന് എത്തില്ല

വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി വന്നില്ലെങ്കില്‍ പൊങ്കലിന് അപ്പുറത്തേക്ക് ജനനായകന്‍റെ റിലീസ് മാറുമെന്ന് ഉറപ്പാണ്. ഇനി 21ന് ശേഷമാണ് കേസ് പരിഗണിക്കുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming