'13 വർഷം മുൻപ് അടഞ്ഞുകിടന്ന ഗേറ്റിന് മുന്നിൽ നിന്നൊരു ഫോട്ടോ, ഇന്ന് ആ ​ഗേറ്റ് എനിക്കായി തുറന്നു'

Published : Sep 03, 2023, 08:18 AM IST
'13 വർഷം മുൻപ് അടഞ്ഞുകിടന്ന ഗേറ്റിന് മുന്നിൽ നിന്നൊരു ഫോട്ടോ, ഇന്ന് ആ ​ഗേറ്റ് എനിക്കായി തുറന്നു'

Synopsis

സെപ്റ്റംബർ 7നാണ് ജവാൻ റിലീസ് ചെയ്യുക.

മിഴിലെ പ്രമുഖ സംവിധായകനായ എസ് ഷങ്കറിന്റെ അസിസ്റ്റന്റ് ആയി സിനിമയിൽ എത്തിയ ആളാണ് ആറ്റ്ലി. രാജാ റാണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ആറ്റ്ലി ഒട്ടനധി ഹിറ്റ് സിനിമകളാണ് തമിഴ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. തെരി, മെർസൽ, ബിഗിൽ എന്നിങ്ങനെ പോകുന്നു ആ സിനിമകൾ. നിലവിൽ തന്റെ ആദ്യ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നതും കാത്തിരിക്കുകയാണ് ആറ്റ്ലി. ജവാൻ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷാരൂഖ് ഖാൻ ആണ്. ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ആറ്റ്ലി നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

യന്തിരൻ സിനിമയുടെ ഷൂട്ടിം​ഗ് വേളയിൽ അടഞ്ഞു കിടന്ന ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തെന്നും ഇന്ന് ആ ​ഗേറ്റ് തനിക്കായി തുറക്കപ്പെട്ടുവെന്നും ആറ്റ്ലി പറയുന്നു. തന്റെ മൂന്ന് വർഷത്തോളമുള്ള പരിശ്രമമാണ് ജവാൻ സിനിമയെന്നും ആറ്റ്ലി പറയുന്നു. 

"13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യന്തിരന്‍ സിനിമയില്‍ സഹസംവിധായകനായി പ്രവർത്തിക്കുന്ന സമയം. ഒരിക്കല്‍ ഷൂട്ടിങ്ങിനായി മുംബൈയില്‍ പോയി. ഷാരൂഖ് സാര്‍ താമസിക്കുന്ന വീടിന് സമീപമാണ് ഷൂട്ടിം​ഗ്. ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഒപ്പമുള്ള ഒരാൾ പറ‍ഞ്ഞു, ഈ ഗേറ്റ് കണ്ടോ, ഷാരൂഖ് സാറിന്റെ വീടാണ്. നീ അതിന് മുന്നിൽ നിൽക്ക് ഒരു ഫോട്ടോ എടുത്തു തരാം എന്ന്. അന്ന് അടങ്ങു കിടന്ന ആ ​ഗേറ്റിന് മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തു. വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ എന്നെ കാണണമെന്ന് പറയുന്നു. ആ ​ഗേറ്റുകൾ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു. എല്ലാ ആദരവോടും കൂടി അദ്ദേഹം എന്നെ സ്വീകരിച്ചു.  കൊവിഡ് സമയമായിട്ട് പോകും ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണവും അവർ ഏറ്റെടുത്തു. മൂന്ന് വർഷത്തെ എന്റെ സമർപ്പണം ആണ് ജവാൻ", എന്നാണ് ആറ്റ്ലി പറഞ്ഞത്. നടൻ വിജയ് ആണ് തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്നും ആറ്റ്ലി കൂട്ടിച്ചേർത്തു. 

'ഒഴിവാക്കപ്പെട്ടവനിൽ നിന്നും സ്വീകരിക്കപ്പെട്ടവനിലേക്ക്'; ബിസിനസ് ക്ലാസിൽ നിന്നും മാരാർ

സെപ്റ്റംബർ 7നാണ് ജവാൻ റിലീസ് ചെയ്യുക. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'