റസൂൽ പൂക്കുട്ടി ചിത്രം "ഒറ്റ " ഒക്ടോബർ 27ന് തീയറ്ററുകളില്‍

Published : Sep 02, 2023, 10:17 PM IST
റസൂൽ പൂക്കുട്ടി ചിത്രം "ഒറ്റ " ഒക്ടോബർ 27ന് തീയറ്ററുകളില്‍

Synopsis

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ  വിഭാഗത്തിൽ പെടുന്ന " ഒറ്റ"  എന്ന ചിത്രത്തിലൂടെ പറയുന്നത്. 

സ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27 ന് ചിത്രം  തീയറ്ററുകളിൽ  പ്രദർശനത്തിന് എത്തും. ആസിഫ് അലി നായകനായ ചിത്രത്തിൽ മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും   ചേർന്നൊരുക്കുന്ന " ഒറ്റ" യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. യഥാർത്ഥ  സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ. ആസിഫലിയെ കൂടാതെ "ഒറ്റ"യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത് ,ആദിൽ ഹുസൈൻ,ഇന്ദ്രൻസ് , രഞ്ജി പണിക്കർ , മേജർ രവി, സുരേഷ് കുമാർ,ശ്യാമ പ്രസാദ്,സുധീർ കരമന ,ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി , കന്നഡ നടി ഭാവന ,  ലെന, മംമ്ത മോഹൻദാസ് ,ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ  വിഭാഗത്തിൽ പെടുന്ന " ഒറ്റ"  എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന്, ഹരിയും ബെന്നും  വീടുവിട്ട് ഒരു  യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ്  പിന്നീട് അവരിൽ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെൻ ആയി  അർജുൻ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്.
 
പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം . ജയചന്ദ്രൻ  സംഗീതമൊരുക്കുന്നു.  ഗാനങ്ങളൊരുക്കിയത്
വൈരമുത്തു,റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ,
ശ്രേയ ഘോഷാൽ, ശങ്കർ  മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.അഞ്ചു പാട്ടുകൾ  ഉള്ള ചിത്രത്തിന്റെ  അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ.

ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. എഡിറ്റർ സിയാൻ ശ്രീകാന്ത്‌ . എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്  അരോമ മോഹൻ,വി.ശേഖർ പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ,ബിബിൻ ദേവ്. ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ.
 
മേയ്ക്കപ്പ് രതീഷ് അമ്പാടി. പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം. സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര. പബ്ലിസിറ്റി ഡിസൈനർ കെ. മുരളീധരൻ. കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ്  ബോസ് വാസുദേവൻ,ഉദയ്  ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം"ഒറ്റ "കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

ആദ്യഷോയുടെ ടിക്കറ്റിന് വില 2400 രൂപ വരെ ; 'ജവാന്‍' പ്രീബുക്കിംഗ് കത്തുന്നു.!

"സര്‍ നിങ്കെ എങ്കയോ പോയിട്ടെന്‍ സാര്‍" : ഒറ്റ ഡയലോഗില്‍ എന്നും ഓര്‍ക്കപ്പെടുന്ന കമലിന്‍റെ ചെങ്ങാതി ശിവാജി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്