കോഴിക്കോട് ചേന്ദമംഗലൂരിൽ പള്ളിയിൽ ഷൂട്ടിംഗ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം

By Web TeamFirst Published Nov 21, 2022, 6:01 PM IST
Highlights

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ  ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗി സെറ്റിൽ കേറി അതിക്രമം കാണിച്ചതെന്ന് സംവിധായകർ ഷമീർ പരവന്നൂർ പറയുന്നത്

കോഴിക്കോട്: ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ  അലങ്കാര ബൾബുകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുട‍ര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു. 

ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു സിനിമയുടെ  ചിത്രീകരണം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ  ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗി സെറ്റിൽ കേറി അതിക്രമം കാണിച്ചതെന്ന് സംവിധായകർ ഷമീർ പരവന്നൂർ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും ഷമീ‍ര്‍ പരവന്നൂര്‍ പറഞ്ഞു. അക്രമസംഭവത്തെക്കുറിച്ച് സംവിധായകൻ്റെ പരാതി ലഭിച്ചെന്നും കേസ് എടുത്ത് അതിക്രമം നടത്തിയവരെ കുറിച്ച് അന്വേഷിക്കുകയാണെന്നും മുക്കം പൊലീസ് അറിയിച്ചു. 

click me!