കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ബാല, വീഡിയോ പങ്കുവെച്ച് ഭാര്യ എലിസബത്ത്

Published : Apr 24, 2023, 12:08 PM IST
കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ബാല, വീഡിയോ പങ്കുവെച്ച് ഭാര്യ എലിസബത്ത്

Synopsis

നടൻ ബാലയുടെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഭാര്യ എലിസബത്ത്.  

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബാല ആരോഗ്യം വീണ്ടെടുക്കുന്നു. നടൻ ബാല കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ ഒരു ഫോട്ടോ ബാല തന്നെ പങ്കുവെച്ചിരുന്നു. എന്തായാലും പുതിയ വീഡിയോയും പുറത്തുവന്നതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

നടൻ ബാലയ്‍ക്കൊപ്പം താനുമുള്ള വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നായിരുന്ന ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ട്. ബാലയുടെ പുതിയ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍.

മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.  ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബി​ഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം 'കളഭം' ആണ്. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി'യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'പുതിയ മുഖം', 'അലക്സാണ്ടർ ദി ഗ്രേറ്റ്‌', 'ഹീറോ', 'വീരം' തുടങ്ങിവയാണ് ബാല പ്രധാന വേഷങ്ങളില്‍ എത്തിയവയില്‍ പ്രധാനപ്പെട്ടവ. നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.

Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍