
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് ബഷീർ ബാഷിയുടേത്. ബഷീർ ബാഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ സ്വന്തം അധ്വാനത്തില്‍ ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കിയിരിക്കുകയാണ് മഷൂറ ബഷീർ. ബഷീർ ബാഷിയുടെയും മഷൂറയുടെയും എട്ടാം വിവാഹവാർഷികദിനത്തിലാണ് മഷൂറ വാഹനം ഏറ്റുവാങ്ങിയത്. ഇത് ഭാര്യയ്ക്കുള്ള തന്റെ സർപ്രൈസ് ആനിവേഴ്സറി ഗിഫ്റ്റ് അല്ലെന്നും സ്വന്തം അധ്വാനത്തിലൂടെ മഷൂറ സ്വന്തമാക്കിയതാണെന്നും ബഷീർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
'ഇത് ഞാന്‍ വാങ്ങി കൊടുത്ത ഗിഫ്റ്റ് അല്ല, മഷൂറ സ്വന്തമായി ബിസിനസ്സ് ചെയ്ത് സ്വന്തം വരുമാനത്തിൽ നിന്നും വാങ്ങിയ ബിഎംഡബ്ല്യു എസ് 7 ആണ്. അല്ലാതെ ഞാൻ വെഡ്ഡിംഗ് ആനിവേഴ്സറി ഗിഫ്റ്റൊന്നും കൊടുത്തതല്ല. സ്വന്തമായിട്ട് രണ്ട് ഓണ്‍ലൈന്‍ വസ്ത്ര ബാന്‍റുകള്‍ മഷൂറ നടത്തുന്നുണ്ട്. 'ഫിറ്റ് ചെക്ക് ബൈ മഷൂറ', 'ഫിറ്റ് ചെക്ക് എത്തിനിക്സ് ബൈ മഷൂറ' എന്നിങ്ങനെ രണ്ട് ബാന്‍റുകളും അവളാണ് നോക്കുന്നത്. ഇതില്‍ 'ഫിറ്റ് ചെക്ക് ബൈ മഷൂറ' ചൈനയില്‍ നിന്ന് ഇംപോർട്ട് ചെയ്യുന്ന വസ്ത്രങ്ങളുടെ മാത്രം ബിസിനസാണ്. ഏഴ്- എട്ട് മാസം കൊണ്ട് നല്ല വരുമാനം ഇതില്‍ നിന്നും കിട്ടുന്നുണ്ട്. 10,000 ലധികം കസ്റ്റമേഴ്സുണ്ട്. ഇപ്പോൾ ഈ പെരുന്നാളിലൊക്കെ ഒരുപാട് ബിസിനസ് നടന്നുകൊണ്ടിരിക്കുകയാണ്. 'ബ്ലിങ്ക് ബേ ബൈ സുഹാന ബഷീര്‍' ചൈനയില്‍ നിന്നുള്ള ഇംപോർട്ടഡ് ആഭരണങ്ങളുടെ ബിസിനസാണ്. സുഹാനയുടെ ബ്രാന്‍ഡാണത്. അതില്‍ നമ്മൾ ഹോൾസെയിലും റീട്ടെയിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ഫുൾ ഫാമിലി ബിസിനസ്സിലേക്ക് ആയിട്ടുണ്ട്' - ബഷീര്‍ പറയുന്നു.
'ഈ തിരക്കുകള്‍ക്ക് ഇടയിലും വ്ലോഗിങ് മഷൂറ ചെയ്യുന്നുണ്ട്. എങ്കിലും ഒന്നൊന്നര വർഷമായിട്ട് ഞങ്ങൾ അധികം വീഡിയോകള്‍ ഇടാറുണ്ടായിരുന്നില്ല. ആളുകൾക്ക് പൊതുവേ ഒരു വിചാരമുണ്ട്, യൂട്യൂബ് വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്ന്. പക്ഷേ അങ്ങനെയല്ല. യൂട്യൂബ് വരുമാനമൊക്കെ കുറഞ്ഞിട്ട് ഒന്നര വര്‍ഷത്തോളമാകും. ഞങ്ങള്‍ ബിസിനസില്‍ കഠിനാധ്വാനം ചെയ്ത് തന്നെയാണ് കാശ് സമ്പാദിക്കുന്നത്. അതില്‍ ഏറെ അഭിമാനവുമുണ്ട്'- ബഷീര്‍ കൂട്ടിച്ചേര്‍ത്തു. 'പിന്നെ പൊതുവേ മഷൂറക്ക് ലക്ഷ്വറി കാറുകളോട് ഭയങ്കര ക്രേസ് ആണ്. എന്നെ ആദ്യമായിട്ട് പരിചയപ്പെടുമ്പോൾ പോലും എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് അയക്കുമ്പോള്‍ മഷൂറയുടെ ഡിപി പോർഷെയായിരുന്നു. ഇന്‍സ്റ്റയിലെ അന്നത്തെ പോസ്റ്റുകളും ലക്ഷ്വറി കാറുകളുടെ ഫോട്ടോകളായിരുന്നു. അപ്പോള്‍ ഒരുപാട് നാളത്തെ അവളുടെ ആഗ്രഹമായിരുന്നു ഈ ബിഎംഡബ്ല്യു വാഹനം സ്വന്തമാക്കുക എന്നത് - ബഷീര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ