
ഗായകരായ ബിന്നി കൃഷ്‍ണകുമാറിന്റെയും കൃഷ്‍ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്‍ണകുമാർ. ശിവാംഗിയും ഇതിനകം മികച്ച ഗായിക എന്ന രീതിയിൽ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇതിനു പുറമേ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും വൈറൽ താരമാണ് ശിവാംഗി. ഒരു അവാർഡ് ദാനച്ചടങ്ങിനിടെ അവതാരക മീര അനിൽകുമാറിന്റെ ചോദ്യത്തിന് സരസമായ ഭാഷയിൽ മറുപടി പറയുന്ന ശിവാംഗിയുടെ വീഡിയോയും ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പുതിയ കാറൊക്കെ എടുത്തല്ലോ എന്ന ചോദ്യത്തിന്, വിവാഹത്തിനായി കൂട്ടിവെച്ച പണം കൊണ്ടാണ് കാർ വാങ്ങിയത് എന്നായിരുന്നു ശിവാംഗിയുടെ മറുപടി. ''എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാൻ കാർ വാങ്ങിയത്. കുറച്ച് ലോണാണ്. ഇരുപത്തിയഞ്ച് വയസിനുള്ളിൽ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയിൽ പണം ചേർത്ത് വെച്ചത്. ഇരുപത്തിയേഴ് വയസിൽ ആദ്യത്തെ കുട്ടി വേണമെന്നും മുപ്പത് വയസ് ആകുമ്പോഴേക്കും രണ്ടാമത്തെ കുട്ടി ഉണ്ടാകണം എന്നുമാണ് കരുതിയിരുന്നത്. എന്നാൽ 25-ാം വയസിൽ വിവാഹം നടന്നില്ല. അതുകൊണ്ട് ആ പണം കൊണ്ട് കാർ വാങ്ങി'', ശിവാംഗി പറഞ്ഞു.
രണ്ടു കുട്ടികൾ മതിയോ എന്നു ചോദ്യത്തിനും ശിവാംഗിക്ക് തനതായ ശൈലിയിൽ ഉത്തരം ഉണ്ടായിരുന്നു. ''രണ്ട് കുട്ടികൾ മതി. കഴിഞ്ഞ ദിവസം ഞാൻ അന്വേഷിച്ചപ്പോൾ, ഒരു കുട്ടിയെ എൽകെജിയിൽ ചേർക്കാൻ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. കുറേ കുട്ടികൾ ഉണ്ടായാൽ ഇവരെയൊക്കെ പഠിപ്പിക്കാൻ ഉള്ള പണം ആരു നൽകും'', എന്നായിരുന്നു ശിവാംഗിയുടെ ചോദ്യം. താനായിട്ട് പരിശ്രമിക്കുന്ന പ്രണയങ്ങളൊന്നും വർക്കൗട്ടാകുന്നില്ല എന്നും തന്റെ അഭിമുഖങ്ങളൊക്കെ കണ്ട് ആരെങ്കിലും തേടി വരണം എന്നാണ് ആഗ്രഹമെന്നും ശിവാംഗി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ