ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ' റിലീസിന്, സെൻസറിംഗ് കഴിഞ്ഞു

Published : Oct 20, 2022, 07:57 PM IST
ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ' റിലീസിന്, സെൻസറിംഗ് കഴിഞ്ഞു

Synopsis

'ജയ ജയ ജയ ജയ ഹേ'യുടെ സെൻസറിംഗ് കഴിഞ്ഞു.  

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌  ഫാമി ചേർന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ട്.

ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.  ബാബ്‍ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.  ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.  കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

Read More: ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ 'ഖലിഫ', ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു