
ഭാവന നായികയായി വന്ന ചിത്രമാണ് ദ ഡോര്‍. ആക്ഷൻ ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയച് ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം. വൻ അഭിപ്രായം നേടിയ ഭാവനയുടെ ദ ഡോര്‍ ഒടിടിയിലേക്കും എത്തുകയാണ്.
സിംപ്ലി സൗത്തിലൂടെയാണ് ഭാവന ചിത്രം ഒടിടിയില്‍ എത്തുക. മെയ്‍ 16 മുതലാണ് സ്‍ട്രീമിംഗ്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.
സഫയർ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററിൽ എത്തിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. കലാസംവിധാനം കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ശിവ ചന്ദ്രൻ, ആക്ഷൻ മെട്രോ മഹേഷ്, കോസ്റ്റ്യൂംസ് വെൺമതി കാർത്തി, ഡിസൈൻസ് തൻഡോറ, പിആർഒ (കേരള) പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഹണ്ട് ആണ് മലയാളത്തില്‍ ഭാവനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ഹൊറർ ത്രില്ലറുമായി ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡോ. കീർത്തി എന്നായിരുന്നു ഭാവനയുടെ കഥാപാത്രത്തിന്‍റെ പേര്. ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസിൽ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ട് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ