പിൻമാറാനില്ല, ഭീംല നായക് റീലീസ് മാറ്റില്ല

Web Desk   | Asianet News
Published : Oct 25, 2021, 11:48 PM IST
പിൻമാറാനില്ല,  ഭീംല നായക് റീലീസ് മാറ്റില്ല

Synopsis

അയ്യപ്പനും കോശിയും റീമേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റില്ല.  

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് അയ്യപ്പനും കോശിയും (Ayyapanum Koshiyum). അയ്യപ്പനും കോശിയും എന്ന ചിത്രം ഭീംല നായക് എന്ന പേരില്‍ തെലുങ്കിലേക്കും എത്തുകയാണ്. ഭീംല നായക് എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പവൻ കല്യാണ്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിശേഷങ്ങളാണ് ചര്‍ച്ച.

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്  'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഡാനിയല്‍ ശേഖര്‍ കഥാപാത്രമായ റാണ ദഗുബാട്ടിയും എത്തുന്ന ഭീംല നായക് ജനുവരി 12ന് എത്തുമെന്ന് നിര്‍മാതാവ് സൂര്യദേവര നാഗ വംശി വീണ്ടും ഉറപ്പിച്ചുപറഞ്ഞതാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

പാൻ ഇന്ത്യ റിലീസ് ചിത്രമായ ആര്‍ആര്‍ആര്‍ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രമായ സര്‍ക്കാരു വാരി പാട്ടയും ജനുവരി റിലീസ് ആണ്. ഇങ്ങനെ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ഉണ്ടെങ്കിലും റിലീസ് മാറ്റിവയ്‍ക്കാതെ ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടാനാണ് ഭീംല നായക് ടീമിന്റെ തീരുമാനം. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു