ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ധ്യാനും വിഷ്ണുവും; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' ട്രെയിലർ പുറത്ത്, ചിത്രം മാർച്ച് 20ന് തിയേറ്ററുകളിൽ

Published : Mar 14, 2026, 08:30 PM IST
Bhishmar movie trailer

Synopsis

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു. മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച പ്രതികരണം നേടുന്നു.

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഭീഷ്മറി'ന്റെ ട്രെയിലർ പുറത്ത്. യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഡ്രീംബിഗ്‌ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം മാർച്ച് 20-ന് തീയറ്ററുകളിൽ എത്തും.

ഒരു 'മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ' ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബി. കെ ഹരിനാരായണൻ (അമ്പലപ്രാവിന്റെ..., ഇത്തിരി പോന്നൊരു...) , സന്തോഷ് വർമ്മ (കാട്ടുപുലി..., കല്യാണം കല്യാണം...,), ഒ. എം. കരുവാരക്കുണ്ട് ('പാൽനിലാ [പുഞ്ചിരി...') എന്നിവരുടേതാണ് വരികൾ.

ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. *മറ്റ് അണിയറപ്രവർത്തകർ* : വിഎഫ്എക്സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ: പ്രതീഷ് ശേഖർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല..'; വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനെതിരെ ചിന്മയി
സംവിധായകനായി കെൻ കരുണാസിന്റെ അരങ്ങേറ്റം; യൂത്തിലെ പുതിയ മ്യൂസിക് വീഡിയോ പുറത്ത്