'പ്രണയിച്ച് തോറ്റുപോയ ഒരാളാണ് ഞാൻ', വിവാഹത്തെ കുറിച്ച് ഷിയാസ് കരീം

Published : May 26, 2023, 10:21 AM IST
'പ്രണയിച്ച് തോറ്റുപോയ ഒരാളാണ് ഞാൻ', വിവാഹത്തെ കുറിച്ച് ഷിയാസ് കരീം

Synopsis

ഓരോ വര്‍ഷവും ഓരോ പ്രശ്‌നമുണ്ടാക്കുന്നത് കൊണ്ട് ചര്‍ച്ച മാറിപ്പോവും എന്നും ഷിയാസ്.

ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരില്‍ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു. ഷോയിൽ അടുത്ത സുഹൃത്തുക്കളായിരുന്നു പേളിയും ശ്രീനിഷും ഷിയാസും. എവിടെ ചെന്നാലും ഇവരെക്കുറിച്ച് തന്നോട് ചോദിക്കാറുണ്ടെന്നും ഷിയാസ്  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

'എണ്‍പത്തിയാറ് ദിവസം തികച്ച ശേഷമാണ് താൻ ബിഗ് ബോസില്‍ നിന്നും ഞാൻ ഇറങ്ങിയത്. പേളിയും ശ്രീനിയും കല്യാണം കഴിക്കാനുള്ള പ്ലാനായിരുന്നു ഇറങ്ങിയപ്പോള്‍. സെറ്റിലാവണം എന്ന പ്ലാനിലായിരുന്നു രണ്ടുപേരും. അവരുടെ വീട്ടില്‍ പോയി ആദ്യം സംസാരിച്ചത് ഞാനാണ്. മാണിയങ്കിള്‍ എന്നെ കാണണമെന്ന് പറഞ്ഞു. ആളുകള്‍ പലതും പറയുന്നുണ്ടല്ലോ, നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശ്രീനി അടിപൊളിയാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ഷിയാസ് വ്യക്തമാക്കി.

കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് അവര്‍ തന്നെ വിളിച്ചിരുന്നു. പോവാന്‍ പറ്റിയില്ല. വീടുവെച്ചപ്പോള്‍ അവരെ വിളിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ വരാമെന്നായിരുന്നു അവര്‍ പറഞ്ഞത്.

വിവാഹത്തെ കുറിച്ചും ഷിയാസ് കരീം മനസ് തുറന്നു. മാട്രിമോണിയലിലൊന്നും ഞാന്‍ പരസ്യം കൊടുത്തിട്ടില്ല. പെണ്ണുകാണല്‍ പരിപാടിക്കൊന്നും ഞാന്‍ പോയിട്ടേയില്ല. കൂടെ പഠിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ പ്രശ്‍നമുണ്ടാക്കുന്നതു കൊണ്ട് ചര്‍ച്ച മാറിപ്പോവും എന്നും ഷിയാസ് വ്യക്തമാക്കി. ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍. എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല. എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ലെന്നുമായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍  ഷിയാസ് കരീമിന്റെ പ്രതികരണം.

Read More: 'ആശാൻ വിളിച്ചു പറഞ്ഞിട്ടാകുമോ പുറത്താക്കിയത്?,' ബിഗ് ബോസിലേക്ക് ഭര്‍ത്താവ് വിളിച്ച സംഭവത്തില്‍ ശ്രുതി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍