'കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്'; പൊട്ടിത്തെറിച്ച് ഷൈൻ ടോം

Published : May 26, 2023, 08:36 AM ISTUpdated : May 26, 2023, 08:41 AM IST
'കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്'; പൊട്ടിത്തെറിച്ച് ഷൈൻ ടോം

Synopsis

എസ്. സുരേഷ്ബാബുവിന്റെ രചനയിൽ  വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്.

മീപകാലത്ത് മലയാള സിനിമാ മേഖലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ നി​ഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും സജീവമായത്. ഈ അവസരത്തിൽ ഇക്കാര്യത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

"ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോ​ദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം", എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ.

മാരാർ ആശുപത്രിയിലേക്ക്, ആ വഴി വീട്ടിലേക്ക് വിട്ടേക്കാൻ ശോഭ, മനുഷ്യത്വം വേണമെന്ന് പ്രേക്ഷകർ

എസ്. സുരേഷ്ബാബുവിന്റെ രചനയിൽ  വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് തിയറ്ററുകളിൽ എത്തും. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ