
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സംയുക്ത വര്‍മ. സംയുക്ത വര്‍മ സിനിമയിലേക്ക് എന്ന് മടങ്ങിവരും എന്ന ചോദ്യം ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്ന് വരാറുണ്ട്. സംയുക്ത വര്‍മ വിവാഹശേഷമാണ് സിനിമയില്‍ നിന്ന് മാറിനിന്നത്. സംയുക്ത വര്‍മ തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ലളിതം സുന്ദരം' എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് വിശേഷങ്ങള്‍ സംസാരിക്കവേയാണ് സംയുക്താ മേനോനെ കുറിച്ചും ചോദ്യം വന്നത്. സംയുക്ത വര്‍മയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യം താൻ പ്രതീക്ഷിച്ചതാണെന്ന് വ്യക്തമാക്കിയായിരുന്നു ബിജു മേനോന്റെ (Biju Menon) മറുപടി. 'ലളിതം സുന്ദരം' സിനിമയിലെ നായിക മഞ്‍ജു വാര്യരും വാര്‍ത്ത സമ്മേളനത്തിനുണ്ടായിരുന്നു.
മഞ്‍ജു ചേച്ചിയുടെ പ്രിയപ്പെട്ട കൂട്ടുകാരി സംയുക്ത വര്‍മ എന്ന് ഒരാള്‍ ചോദിച്ചുതുടങ്ങിയപ്പോഴേ ചിരിയോടെ ബിജു മേനോൻ ഇടപെട്ടു.ഞാനത് പ്രതീക്ഷിക്കുകയായിരുന്നു. തിരിച്ചുവരാൻ അവള്‍ എവിടെ പോയി എന്നായിരുന്നു ബിജു മേനോന്റെ തമാശ കലര്‍ന്ന മറുപടി. ഞങ്ങള്‍ക്ക് കുടുംബകാര്യങ്ങളില്ലേ. രണ്ടുപേരും കൂടി സിനിമയില്‍ വര്‍ക്ക് ചെയ്‍താല്‍ മോന്റെ കാര്യം ആര് നോക്കും. അങ്ങനെയേ ഞങ്ങള്‍ക്ക് ചെയ്യാൻ പറ്റുകയുള്ളൂ ഇപ്പോള്‍. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാമെന്നും ബിജു മേനോൻ പറഞ്ഞു. സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണെന്ന് തനിക്ക് അറിയാമെന്ന് മഞ്‍ജു വാര്യരും പറഞ്ഞു. മഞ്‍ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് 'ലളിതം സുന്ദരം' സംവിധാനം ചെയ്യുന്നത്.
മഞ്‍ജു വാര്യര്‍ ആണ് ചിത്രം നിര്‍മിക്കുന്നതും. മഞ്‍ജു വാര്യർ പ്രൊഡക്ഷൻസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ സെഞ്ച്വറിയും പങ്കാളിയാകുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ബി കെ ഹരിനാരായണൻ ഗാന രചന നിര്‍വഹിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് 'ലളിതം സുന്ദര'ത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്‍ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്‍ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.ഒരു കോമഡി ഡ്രാമയായിട്ടാകും ചിത്രം റിലീസ് ചെയ്യുക.
Read More : മഞ്‍ജു വാര്യരും ബിജു മേനോനും, റിലീസ് പ്രഖ്യാപിച്ച് 'ലളിതം സുന്ദരം' ട്രെയിലര്‍
'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മധു വാര്യരുടെ സുഹൃത്ത് സ്‍കൈഡൈവ് നടത്തിയത് ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും, ചിത്രത്തിനും, ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി സഹപാഠി രാജിവ് രാഘവനാണ് സ്‍കൈഡൈവ് നടത്തിയത്.'ലളിതം സുന്ദരം' എന്നെഴുതിയ വസ്‍ത്രം ധരിച്ചു കൊണ്ടായിരുന്നു സ്‍കൈഡൈവിംഗ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജീവ് രാഘവൻ. സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജീവ് രാഘവൻ പറയുന്നത്, ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് 'ലളിതവും സുന്ദര'വുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്‍തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.
മധു വാര്യരുടെ ആദ്യ സംവിധാന സംരഭമാണ് 'ലളിതം സുന്ദരം'. 'ദ ക്യാംപസ്', 'നേരറിയാൻ സിബിഐ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മധു വാര്യര്‍. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ കാരണമായിരുന്നു 'ലളിതം സുന്ദരം' റിലീസിന് വൈകിയത്. എന്തായാലും ഡയറക്ട് ഒടിടിയായി ചിത്രം അടുത്തമാസം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മധു വാര്യരടക്കമുള്ളവര്‍.