സര്‍പ്രൈസ് പ്രഖ്യാപിച്ച് ടോമിച്ചന്‍; 'ഒറ്റക്കൊമ്പനി'ല്‍ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍

Web Desk   | Asianet News
Published : Jan 29, 2021, 06:29 PM ISTUpdated : Jan 29, 2021, 06:33 PM IST
സര്‍പ്രൈസ് പ്രഖ്യാപിച്ച് ടോമിച്ചന്‍; 'ഒറ്റക്കൊമ്പനി'ല്‍ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍

Synopsis

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരയായിരുന്നു. വിവാദങ്ങളെ മറികടന്നായിരുന്നു ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാ​ഗമാകാൻ നടൻ ബിജു മേനോനും എത്തുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാവ് ടോമിച്ചന്‍ മുളകുപാടം.

ഇന്ന് ചിത്രവുമായി ബന്ധപ്പെട്ട സർപ്രൈസ് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാ​ഗമാകുന്നെന്ന് അറിയിച്ചിരിക്കുന്നത്. ബിജു മേനോന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. അയ്യപ്പനും കോശിക്കും ശേഷം ഒരു പരുക്കൻ കഥാപാത്രമായിരിക്കും താരം ചെയ്യുകയെന്നാണ് ലുക്ക് നൽകുന്ന സൂചന‍‍കൾ.

Hearty Welcome the all time favorite of Mollywood Biju Menon to Ottakkomban family and your presence is going to make our project more dynamic and spirited.

Posted by Tomichan Mulakuppadam on Friday, 29 January 2021

ബിജു മേനോന്റെ സാന്നിദ്ധ്യം തങ്ങളുടെ പ്രോജക്റ്റിനെ കൂടുതൽ ചലനാത്മകവും ഉത്സാഹപൂർണ്ണവുമാക്കുമെന്നും ടോമിച്ചൻ കുറിക്കുന്നു. സുരേഷ് ​ഗോപിയും താരത്തെ ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്തിട്ടുണ്ട്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരയായിരുന്നു. വിവാദങ്ങളെ മറികടന്നായിരുന്നു ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിന്‍റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്.

ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്‍ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും 'ഒറ്റക്കൊമ്പന്‍'.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും