
ബിജു മേനോൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'നാലാം മുറ'. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്‍തത് ദീപു അന്തിക്കാടാണ്. 'നാലാം മുറ' എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 'അന്ധാദുൻ' എന്ന വൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മാച്ച് ബോക്സ് പ്രൊഡക്ഷൻ 'നാലാം മുറ' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ബോളിവുഡില്‍ ആരൊക്കെയാകും പ്രധാന കഥാപാത്രങ്ങളാകുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൈലാസ് മേനോനാണ് ചിത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. ലോകനാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
'ലക്കി സ്റ്റാർ' എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രമാണ് 'നാലാം മുറ'. ലക്ഷ്‍മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് 'നാലാം മുറ' നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍ന്‍മെന്‍റ് കോർണർ.
'നീരജ' എന്ന ചിത്രവും ഗുരു സോമസുന്ദരത്തിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്.
Read More: 'ചോദിക്കേണ്ടത് അയാളോട് ഞാൻ ചോദിച്ചോളാം', ആകാംക്ഷ വര്‍ദ്ധിപ്പിച്ച് 'എലോണ്‍' ട്രെയിലര്‍