വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് മഹേഷ്; 'മോനെ, നീ എത്രയും പെട്ടന്ന് സുഖമാകട്ടേ'ന്ന് ബിനു അടിമാലി

Published : Jul 06, 2023, 01:53 PM ISTUpdated : Jul 06, 2023, 01:58 PM IST
വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് മഹേഷ്; 'മോനെ, നീ എത്രയും പെട്ടന്ന് സുഖമാകട്ടേ'ന്ന് ബിനു അടിമാലി

Synopsis

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്.

മിമിക്രി വേദികളിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. വളരെ പെർഫക്ട് ആയിട്ടുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു.  നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ ആണ് മഹേഷിനും പരിക്കേറ്റത്.  ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് പതിയെ തന്റെ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ്. 

ഇപ്പോഴിതാ മഹേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തിൽ ബിനു അടിമാലിയും ഉണ്ടായിരുന്നു. അടുത്തിടെ ആണ് ബിനു ആശുപത്രി വിട്ടത്. മഹേഷിനെ കാണാനായി വീട്ടിൽ എത്തിയതായിരുന്നു ബിനുവും കൂട്ടരും. 

വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് നിൽക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. 'മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ബിനു അടിമാലി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോ​ഗ്യം വീണ്ടെടുത്ത് തിരിച്ചുവരാൻ  ആശംസകളുമായി രം​ഗത്തെത്തിയത്. 

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

പ്രതികൂല കാലാവസ്ഥ; 'പദ്മിനി' എത്താൻ വൈകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു