താരങ്ങളുമായി ബിജെപി; അക്ഷയ് കുമാര്‍ മുതല്‍ കങ്കണവരെ പരിഗണനയില്‍ ; സര്‍പ്രൈസ് 'താര സ്ഥാനാര്‍ത്ഥികള്‍' വരും

Published : Feb 29, 2024, 11:51 AM ISTUpdated : Feb 29, 2024, 12:33 PM IST
താരങ്ങളുമായി ബിജെപി; അക്ഷയ് കുമാര്‍ മുതല്‍ കങ്കണവരെ പരിഗണനയില്‍ ; സര്‍പ്രൈസ് 'താര സ്ഥാനാര്‍ത്ഥികള്‍' വരും

Synopsis

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങളെ പരിഗണിക്കാന്‍ പാര്‍ട്ടി താല്‍പ്പര്യപ്പെടുന്നുവെന്നാണ് സൂചന. അക്ഷയ് കുമാര്‍, കങ്കണ റണൗട്ട് പോലുള്ള താരങ്ങളെ ബിജെപി പരിഗണിക്കുന്നുണ്ട്

ദില്ലി: തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും എന്നാണ് സൂചന. 400 സീറ്റ് എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപി ഇത്തവണ സിനിമ താരങ്ങളെയും പരിഗണിക്കും എന്നാണ് വിവരം. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ പ്രദേശിക താരങ്ങളെവരെ ബിജെപി പരിഗണിക്കുന്നു എന്നാണ് വിവരം. അടുത്ത പട്ടികയില്‍ ഇവര്‍ സ്ഥാനം പിടിക്കും.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങളെ പരിഗണിക്കാന്‍ പാര്‍ട്ടി താല്‍പ്പര്യപ്പെടുന്നുവെന്നാണ് സൂചന. അക്ഷയ് കുമാര്‍, കങ്കണ റണൗട്ട് പോലുള്ള താരങ്ങളെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ബിജപി എംപിമാരായി വിവിധ താരങ്ങള്‍ ഉണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ എംപി ബോളിവുഡ് താരം സണ്ണി ഡിയോളാണ്, ചണ്ഡിഗഢില്‍ നിന്നുള്ള ബിജെപി എംപി കിരണ്‍ ഖേര്‍ ആണ്. നടന്‍ അനുപംഖേറിന്‍റെ ഭാര്യ കൂടിയാണ് പ്രമുഖ നടിയായ കിരണ്‍ ഖേര്‍. മധുരയില്‍ നിന്നുള്ള  ബിജെപി എംപിയാണ് ഹേമമാലിനി. 

എന്നാല്‍ ഇത്തവണ സണ്ണി ഡിയോളിന് സീറ്റ് കിട്ടാന്‍ സാധ്യത കുറവാണ്. സിറ്റിംഗ് എംപിമാര്‍ക്ക് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സീറ്റ് നല്‍കിയാല്‍ മതി എന്ന നിലപാടിലാണ് ബിജെപി 80 എംപിമാരുടെ കാര്യം ഇത്തരത്തില്‍ പരിശോധിക്കുന്നുണ്ട്. സണ്ണി ഡിയോളിന്‍റെ ഹാജറും പാര്‍ലമെന്‍റിലെ പ്രകടനവും മോശമാണ്. അതേ സമയം നേരത്തെ തന്നെ സണ്ണി ഡിയോള്‍ വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ അടുത്തയാളായിരുന്ന പരേഷ് റാവലിന് 2014 ല്‍ ബിജെപി സീറ്റ് നല്‍കിയിരുന്നു. ഗുജറാത്തിലെ സ്റ്റാര്‍ മണ്ഡലമായ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നും ജയിച്ചുകയറിയ പരേഷ് എന്നാല്‍ പാര്‍ലമെന്‍റ് പ്രകടനത്തില്‍ പിന്നോക്കം പോയി. ഹാജര്‍ പോലും 60 ശതമാനത്തിന് അടുത്ത് മാത്രമായിരുന്നു 2014-19 കാലത്ത് താരത്തിന്. ഇതോടെ അടുത്ത തവണ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നല്‍കിയില്ല. അതിനാല്‍ തന്നെ നല്ല പ്രകടനം നടത്തുന്ന താരങ്ങളെയാണ് ബിജെപി തേടുന്നത്. 

അതേ സമയം കേരളത്തില്‍ സുരേഷ് ഗോപിയെപ്പോലെ പ്രദേശിക തലത്തിലും താരങ്ങളെ ഇറക്കി ബിജെപി പരീക്ഷണത്തിന് ഒരുങ്ങും എന്നാണ് വിവരം. തമിഴ്നാട്ടിലും, കര്‍ണാടകത്തിലും, തെലുങ്ക് സംസ്ഥാനങ്ങളിലും ഇത്തരം പരീക്ഷണം ബിജെപി നടത്തും എന്നാണ് വിവരം. 

ആ സംവിധായകന്‍ തല്ലിയും ശകാരിച്ചും അഭിനയിപ്പിച്ചു: തുറന്നു പറഞ്ഞ് മമിത ബൈജു

ബോളിവുഡിന്‍റെ 'കറുത്ത മുഖം' വെളിപ്പെടുത്തി ഷാഹിദ് കപൂര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി