പ്രതിഭകളുടെ വൻനിരയുമായി 'ഭൗമ' റിലീസിന്; ചിത്രം നവംബർ 12ന് തിയേറ്ററുകളിൽ

Published : Nov 06, 2026, 03:31 PM IST
Bouma - Dileesh Pothan

Synopsis

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ഭൗമ'. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ഈ സിനിമയിൽ വിനീത്, ദിലീഷ് പോത്തൻ, അതിഥി ബാലൻ, ലെന തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളിൽ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാർഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധർ ഒന്നിക്കുന്ന പുതിയ മലയാള ചിത്രം 'ഭൗമ' റിലീസിന്. പ്രേക്ഷക ശ്രദ്ധ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ

ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരാണ് ഒന്നിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും എം. ആർ. രാജാകൃഷ്ണൻ ശബ്‌ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത് റെജിൻ എസ് ബാബുവാണ്.

ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നാടിനെയും കാടിനെയും വിറപ്പിച്ച 'അരികൊമ്പന്റെ' കഥ ബിഗ് സ്ക്രീനിൽ; തരംഗമായി ടീസർ
‘പരിപാടി’യിലെ നൂറോളം കഥാപാത്രങ്ങളെ പരിചയപ്പെടുത്താനൊരുങ്ങി അണിയറ പ്രവർത്തകർ; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്