Brodha V : റാപ് സോങ് മാജിക്കിൽ ത്രസിപ്പിച്ച് ബ്രോധ വി; തരംഗം തീർത്ത് 'ആൾ ഡിവൈൻ'

Web Desk   | Asianet News
Published : Feb 08, 2022, 09:50 PM IST
Brodha V :  റാപ് സോങ് മാജിക്കിൽ ത്രസിപ്പിച്ച് ബ്രോധ വി; തരംഗം തീർത്ത് 'ആൾ ഡിവൈൻ'

Synopsis

പ്രശസ്തമായ മ്യൂസിക് കമ്പനി ബിലീവിന്റെ പങ്കാളിയാകാനുള്ള തീരുമാനവും ബ്രോധാ വി ഇതോടൊപ്പം പ്രഖ്യാപിച്ചു. 

രം​ഗം തീർത്ത് ബ്രോധ വിയുടെ (വിഗ്നേഷ് ശിവാനന്ദൻ ) ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോ ആൾ ഡിവൈൻ. വിവിധ ഭാഷകൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഗാനം ബ്രോധ വിയുടെ(Brodha V ) തനത് റാപ്പോ ശൈലിയും ക്ലാസിക്  സംഗീതവും ഒത്തു ചേരുന്ന മനോഹരമായ ഫ്യൂഷൻ ആണ്. മലയാളത്തിൽ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  

രണ്ടാം ലോക് ഡൗൺ കാലത്തായിരുന്നു ഗാനത്തിന്റെ  രചനയും സംഗീതവും ഒരുക്കിയത്. ഒരാൾക്ക് സ്വന്തം നിരാശകളെ ഏറ്റവും മനോഹരമായി എങ്ങനെ മറികടക്കാമെന്നാണ് ഈ ഗാനത്തിലൂടെ ബ്രോധ വി പറഞ്ഞു വയ്ക്കുന്നത്. നമ്മുക്ക് എല്ലാവർക്കും തോന്നുന്ന എന്നാൽ പ്രകടിപ്പിക്കാൻ കഴിയാത്ത ദൈനംദിന കാര്യങ്ങളിൽ വേരൂന്നിയ സംഗീതം സൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന് ബ്രോധാ വി പറഞ്ഞു. ആരാധകർ ഇതുവരെ കാണാത്ത ഒരു ബ്രോധാ വി യെ ആകും ആൾ ഡിവൈൻ പരിചയപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്തമായ മ്യൂസിക് കമ്പനി ബിലീവിന്റെ പങ്കാളിയാകാനുള്ള തീരുമാനവും ബ്രോധാ വി ഇതോടൊപ്പം പ്രഖ്യാപിച്ചു. സംഗീതത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയിട്ടുള്ള ബ്രോധാ വി ഉൾപ്പെടെയുള്ള എല്ലാ കലാകാരൻമാർക്കും സാങ്കേതിക സഹായം നൽകി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി കൊടുക്കാൻ സഹായിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ബിലീവ് ഇന്ത്യ ആർട്ടിസ്റ്റ് സർവീസസ് ഡയറക്ടർ ശിൽപ ശാരദയും പറഞ്ഞു.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍