
ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ശാലിൻ(Shaalin Zoya). പിന്നീട് ബിഗ് സ്ക്രീനിലും ശാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ശാലിൻ പങ്കുവച്ചിരിക്കുന്നത്. പരിശോധിച്ചുറപ്പിച്ച ജീവിതത്തിലെ ചെറിയ കാര്യങ്ങളെന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.
ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ ശ്രദ്ധനേടിയിരുന്നു. 68-ൽ നിന്നാണ് ശാലിൻ ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്.
എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായെത്തിയ ശാലിൻ, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ സുപ്രധാന വേഷങ്ങളിലെത്തി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആയിരുന്നു ശാലിൻ അഭിനയരംഗത്ത് എത്തിയത്. ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചു. തുടർന്നായിരുന്നു ബിഗ് സ്ക്രീനിലേക്കും ഈ നടിയെ തേടി അവസരങ്ങള്‍ എത്തിയത്.