ആസിഫ് നേഹയുടെ അടുത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി
താഷിയോടുള്ള നേഹയുടെ അടുപ്പത്തെക്കുറിച്ച് സംസാരിക്കാൻ നേഹയുടെ മാതാപിതാക്കൾ അടുത്തിടെ നേരിട്ട് ബിഗ് ബോസ് വേദിയിൽ എത്തിയിരുന്നു. ഇത് ബിഗ് ബോസിനകത്തും പുറത്തും വലിയ തോതിലുള്ള ചർച്ചകൾക്കും കാരണമായിരുന്നു. സംഭവത്തിനു ശേഷം നേഹയോട് സംസാരിക്കാൻ എത്തിയവരിൽ ഒരാൾ ആസിഫാണ്. ഇപ്പോളിതാ ഈ വിഷത്തിൽ ആസിഫിന്റെ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.
''ആസിഫ് നേഹയുടെ അടുത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഞാൻ എന്തു പറയാൻ ആഗ്രഹിച്ചോ, അതു തന്നെയാണ് ആസിഫും പറയുന്നത്. മാതാപിതാക്കളുടെ ഭാഗത്തു നിന്നും ചിന്തിക്കണം, നീ ഒരു അമ്മയാകുമ്പോളേ ഇങ്ങനെയുള്ള കാര്യങ്ങൾ മനസിലാകൂ എന്നൊക്കെ. ആസിഫിനോട് എനിക്ക് അത്രയധികം ബഹുമാനവും സ്നേഹവും തോന്നി. ഞാൻ കാണുന്ന പല ആളുകളും ആസിഫിനെ കുറ്റം പറയാറുണ്ട്. ആസിഫ് ശരിയല്ല, ആ ചെക്കന്റെ വായിൽ നിന്നും വരുന്നത് എന്താണ് എന്നൊക്കെ. അപ്പോളൊക്കെ ഞാൻ ആസിഫിനു വേണ്ടി സംസാരിക്കും. അവന്റെ വായിൽ നിന്നും വരുന്നത് ചിലപ്പോൾ പ്രശ്നമുള്ളതായിരിക്കും. പക്ഷേ, അവൻ നല്ലൊരു മനുഷ്യനാണ്. തണുത്തു കിടക്കുമ്പോൾ എല്ലാവരെയും വന്ന് പുതപ്പിക്കും, കൊതുകിനെ ഓടിക്കും, ഭക്ഷണം കൊണ്ടുവന്നു തരും, ഇമോഷണൽ സപ്പോർട്ട് വേണ്ടിടത്ത് അത് കൊടുക്കും. ഏത് മനുഷ്യനാണ് താങ്ങ് വേണ്ടതെന്ന് ആസിഫിന് കൃത്യമായി അറിയാം. അപ്പോൾ കറക്ട് ആയി കൈത്താങ്ങ് കൊടുക്കാൻ ആസിഫ് എത്തും. അതാണ് ആസിഫിന്റെ ഏറ്റവും വലിയ ക്വാളിറ്റിയായി എനിക്ക് തോന്നിയിട്ടുള്ളത്. ആസിഫിനെ ഞാൻ കാണുന്നത് എന്റെ ഒരു മിനി വേർഷൻ ആയിട്ടാണ്. എന്റെ ആ പ്രായത്തിൽ ഞാനും അങ്ങനെയൊക്കെ തന്നെയായിരുന്നു'', ശ്രീലക്ഷ്മി പറഞ്ഞു.












