പുതിയ പ്രൊജക്റ്റുമായി വീണ നായര്‍.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു. ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയിരുന്നു. അഭിനയത്തിന് പുറമെ സിനിമ, വെബ് സീരീസ് നിർമാണ രംഗത്തേക്കും ചുവടു വച്ച താരം വീണ നായര്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മ്മാണക്കമ്പനിയും തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പ്രൊഡക്ഷനില്‍ വരുന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്തിരിക്കുകയാണ് വീണ.

''വീണ നായർ പ്രൊഡക്ഷൻസ് – പ്രൊഡക്ഷൻ നമ്പർ 2 ... ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ വീണ നായർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദേവിയുടെ അനുഗ്രഹസാന്നിധ്യത്തിൽ തിരക്കഥാ പൂജ നടത്തി ഈ പുതിയ യാത്രയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

രചനയും സംവിധാനവും: ഉണ്ണി ദാസ് കൂടത്തിൽ

നിർമ്മാണം: വീണ നായർ

ബാനർ: വീണ നായർ പ്രൊഡക്ഷൻസ്

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിനും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈശ്വരനോടും എന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും എന്റെ ഈ യാത്രയിൽ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയൊരു യാത്രയിലേക്ക്...'', വീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ വർഷമാണ് ആയിരുന്നു വീണയും മുൻ ഭർത്താവ് ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാൽ മകന്റെ കാര്യങ്ങളെല്ലാം ഇപ്പോഴും ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക