ലക്ഷ്‍മിപ്രിയക്കെതിരായ അൻസിബയുടെ പരാതി, കേസെടുക്കാൻ കോടതി നിര്‍ദ്ദേശം

Published : Jul 05, 2026, 12:44 PM IST
Lakshmi Priya, Ansiba

Synopsis

ലക്ഷ്‍മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി.

ലക്ഷ്‍മി പ്രിയയ്‍ക്കെതിരായ അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി. തൃപ്പൂണിത്തുറ മജിസ്‍ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്‍മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി.

പുതിയ ആവശ്യവുമായി അൻസിബ ഹസൻ, മുഖ്യമന്ത്രിയെ അറിയിക്കും, പരാതി നൽകും; കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അൻസിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചെന്നും അൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു മണിക്കൂർ കാത്തുനിന്ന ശേഷം മൊഴി നൽകാതെ മടങ്ങുകയായിരുന്നു അൻസിബ.

പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നൽകിയ മറുപടി. പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ പ്രിയേട്ടന് അറിയാം..'; ക്യാമറയ്ക്ക് മുന്നിൽ വീണ്ടും ഒന്നിച്ചതിനെ കുറിച്ച് ലിസി
വിരാട് കര്‍ണ്ണയുടെ നാഗബന്ധം നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്