
പ്രഭാസ് നായകനായി എത്തുന്ന രാജാ സാബ് സിനിമയുടെ പ്രൊമോഷനിടെ നടി നിധി അഗർവാൾ ആൾക്കൂട്ടത്തിൽ അകപ്പെട്ടത് വലിയ വാർത്തയായിരുന്നു. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെട്ട് കാറിൽ കയറുന്ന നിധിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ചിലർ സെൽഫി എടുക്കാനും നിധിയുടെ ദേഹത്ത് തൊടാനും ശ്രമിച്ചു. ആൾക്കൂട്ടത്തിലെല്ലാം പുരുഷന്മാരും ആയിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. തതവസരത്തിൽ സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്.
ഹൈദരാബാദിലെ ലുലുമാളിൽ വച്ചായിരുന്നു സംഭവം. മാളിലേയും പരിപാടിയുടെ സംഘാടകർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുൻകൂർ അമുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് ഹൈദരാബാദ് പൊലീസ് പിറ്റിഐയോട് പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി അടക്കമുള്ളവർ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരുകൂട്ടം പുരുഷന്മാർ കഴുതപ്പുലികളെക്കാൾ മോശമായി പെരുമാറുന്നുവെന്നാണ് ചിന്മയി പറഞ്ഞത്.
ബുധനാഴ്ച വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാജാ സാബിലെ രണ്ടാം ഗാനത്തിന്റെ റിലീസ് ഈവന്റ് ആയിരുന്നു മാളിൽ നടന്നത്. അഭിനേതാക്കളെ കാണാനായി വലിയ ജനക്കൂട്ടം തന്നെ ഇവിടെ തടിച്ചുകൂടി. പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നിധി അഗർവാളിനെ എല്ലാവരും കൂടി പൊതിയുകയായിരുന്നു. പലരും സെൽഫി എടുക്കാനും അവരുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊടാനും ശ്രമിച്ചു. ഇതെല്ലാം ചെറുത്ത് തോൽപ്പിച്ച് ബൗൺസർന്മാർ അവരെ കാറിലേക്ക് കയറ്റുകയും ചെയ്തിരുന്നു. വിഷയത്തിൽ എങ്ങും വിമർശനം വരുന്നുണ്ടെങ്കിൽ നിധി അഗർവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹൊറര്‍ ഫാന്‍റസി കോമഡി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാരുതിയാണ്. അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയതും. തമന്‍ ആണ് സംഗീത സംവിധാനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ