Aishwarya Lekshmi reacts against cyber attack. ഒരു ഉദ്ഘാടനത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി ഐശ്വര്യ ലക്ഷ്മി പ്രതികരണവുമായി രംഗത്ത്. 

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം ഒരു ഉദ്ഘാടനത്തിനെത്തിയ വസ്ത്രധാരണത്തിനെതിരെ വലിയ രീതിയിൽ സൈബർ അറ്റാക്കുകളും, അധിക്ഷേപങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്നും, പുറത്തിറങ്ങിയപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

"സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?" ഐശ്വര്യ ലക്ഷ്മി പറയുന്നു.

‘ഡോഗിന് വേണ്ടി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട്’

സോഷ്യൽ മീഡിയ ഒഴിവാക്കുനുണ്ടായ കാരണത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു. ഇസ്നറ്റാഗ്രാമിൽ ഒരുപാട് സമയം ചെലവഴിക്കാൻ തുടങ്ങിയെന്നും, ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ സ്വാധീനക്കപ്പെടാൻ തുടങ്ങിയെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, എന്തെങ്കിലും ആവശ്യത്തിന് തന്റെ ഡോഗിന് വേണ്ടി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുമെന്നും കൂട്ടിച്ചേർത്തു.

മാണി രത്‌നം- കമൽ ഹാസൻ കൂട്ടുകെട്ടിലൊരുങ്ങിയ തഗ് ലൈഫ് ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. അതേസമയം ജോജു ജോർജ് നായകനായി എത്തുന്ന 'ആശ'യാണ് ഐശ്വര്യ ലക്ഷ്മിയുടെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഉർവശിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

YouTube video player