Asianet News MalayalamAsianet News Malayalam

'റോബിന്‍ വളരെ അഗ്രസീവാണ്, ഇനി വന്ന് തല്ലുമോന്ന് അറിയില്ല': സന്തോഷ് വർക്കി

ബി​ഗ് ബോസ് മാലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി ഇന്ന് കേരളക്കരയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

santhosh varkey talk about bigg boss malayalam star doctor robin radhakrishnan
Author
First Published Sep 4, 2022, 6:40 PM IST

ബി​ഗ് ബോസ് മാലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി ഇന്ന് കേരളക്കരയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. താരവുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം തന്നെ ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറുന്നത്. ഇപ്പോഴിതാ റോബിനെ കുറിച്ച് ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

റോബിനെ കാണുമ്പോൾ രൺബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. നടന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയതെന്ന് സന്തോഷ് പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു സന്തോഷിന്റെ പ്രതികരണം. 

"ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. കട്ട് വെച്ചല്ല, രണ്‍ബീർ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്", എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. 

ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ

അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. "എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്", എന്നാണ് ആരതി റോബിനെ കുറിച്ച് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios