വയലൻസ് ഇത്തിരി കൂടുതലാണ്, വിനായകനെ അഭിനന്ദിക്കുന്നു: ജയിലർ കണ്ട് ചാണ്ടി ഉമ്മൻ

Published : Sep 07, 2023, 02:27 PM ISTUpdated : Sep 07, 2023, 03:51 PM IST
വയലൻസ് ഇത്തിരി കൂടുതലാണ്, വിനായകനെ അഭിനന്ദിക്കുന്നു: ജയിലർ കണ്ട് ചാണ്ടി ഉമ്മൻ

Synopsis

സിനിമ കാണുന്നത് ഭാഷ പഠിക്കാനാണെന്നും തമിഴ്, തെലുങ്ക് സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. 

റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ട്, ഒടിടിയിൽ റിലീസ് ചെയ്തിട്ടും എങ്ങും ജയിലർ തന്നെയാണ് തരം​ഗം. കഴിഞ്ഞ ദിവസം ചിത്രം കാണാൻ ചാണ്ടി ഉമ്മൻ എത്തിയത് വാർത്തകളിൽ ഇടംനേടിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം ചാണ്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"വയൻസ് ഇത്തിരി കൂടുതലാണ് എന്നതെ ഉള്ളൂ. പിന്നെ എക്സ്പക്ടഡ് ആണ്. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു വിനായകന്റേത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഞാൻ", എന്നാണ് ചാണ്ടി ഉമ്മൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്. 

നല്ല സിനിമയാണെന്ന് അറി‍ഞ്ഞത് കൊണ്ടാണ് തിയറ്ററിൽ എത്തിയതെന്നും ലാസ്റ്റ് ഷോ കണ്ട് പോകാമെന്ന് കരുതിയെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. സിനിമ കാണുന്നത് ഭാഷ പഠിക്കാനാണെന്നും തമിഴ്, തെലുങ്ക് സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. 

അതേസമയം, ഇന്ന്  മുതൽ ജയിലർ ഒടിടിയിൽ സ്ട്രീം​ഗ് ആരംഭിച്ചു കഴിഞ്ഞു. ആമസോൺ പ്രൈമിൽ ആണ് സ്ട്രീം. തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 100 കോടിക്കാണ് വിറ്റുപോയതെന്നാണ് വിവരം. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ വിനായകൻ, രമ്യ കൃഷ്ണൻ, തമന്ന, വസന്ത് രവി, യോ​ഗി ബാബു എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒപ്പം മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം 600കോടി അടുപ്പിച്ച് കളക്ഷന്‍ നേടിയെന്നാണ് വിവരം. 

ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നു: വാപ്പച്ചിക്ക് ആശംസയുമായി ദുൽഖർ

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍