മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്. 

ലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 72ാം പിറന്നാളാണിന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഈ ആഘോഷ വേളയിൽ വാപ്പച്ചിയെ കുറിച്ച് ഹൃദ്യമായ കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. താൻ ആകാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്ന് മമ്മൂട്ടിയോടായി ദുൽഖർ പറയുന്നു. 

'കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക', എന്നാണ് ദുൽഖർ കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായില്ല. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയിരുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നായിരുന്നു നിര്‍മാണം. 

കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും; മമ്മൂട്ടി നായകനോ വില്ലനോ ? ഭ്രമയു​ഗം സ്പെഷ്യല്‍ പോസ്റ്റര്‍

കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..